Asianet News MalayalamAsianet News Malayalam

കാര്‍ഡിയാക് അറസ്റ്റ്: 6 ലക്ഷണങ്ങൾ തള്ളിക്കളയരുത്

  • ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് നെഞ്ച് വേദന . അതേപോലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുമ്പോഴും ഇതേ നെഞ്ച് വേദന ഉണ്ടാവുന്നു. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്.
symptoms of cardiac arrest
Author
Trivandrum, First Published Aug 10, 2018, 7:33 AM IST

ഹൃദയാഘാതത്തില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനാവാത്ത അവസ്ഥ. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലൊരു അവസ്ഥ സംഭവിക്കാവുന്നതാണ്. ഹൃദയത്തിലേക്കുള്ളതല്ല ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ തടസ്സങ്ങള്‍ നേരിടുന്നത്. 

പള്‍സിനാണ് ആദ്യം പ്രശ്‌നം സംഭവിക്കുന്നത്. നാഡീമിടിപ്പ് നിലക്കുകയാണ് ആദ്യം സംഭവിക്കുന്നത്. ഹൃദയമിടിപ്പിന്റെ പ്രതിഫലനമാണ് നാഡിമിടിപ്പ്. അതുകൊണ്ട് തന്നെ ഹൃദയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പള്‍സ് നിര്‍ണയിക്കപ്പെടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. നാഡീമിടിപ്പ് നിലച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുമ്പോഴാണ് കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത്. താഴെ പറയുന്നവ കാര്‍ഡിയാക് അറസ്റ്റിന്റെ ചില ലക്ഷണങ്ങളാണ്.

1.തലചുറ്റലും ബോധക്ഷയവും: തലചുറ്റലും ബോധക്ഷയവും പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. എന്നാല്‍ ഹൃദയസ്തംഭനം സംഭവിച്ച് കഴിഞ്ഞാല്‍ ബോധക്ഷയവും അതിനോടനുബന്ധിച്ച് തന്നെ ഉണ്ടാവുന്നു.

2.നെഞ്ച് വേദന: ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് നെഞ്ച് വേദന . അതേപോലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുമ്പോഴും ഇതേ നെഞ്ച് വേദന ഉണ്ടാവുന്നു. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്. പലപ്പോഴും നിശബ്ദമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. 

3.മനം പിരട്ടലും ഛര്‍ദ്ദിയും: മനം പിരട്ടലും ഛര്‍ദ്ദിയും പലപ്പോഴും ഹൃദയസ്തംഭന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളോടൊപ്പം നെഞ്ച് വേദന കൂടി അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

4.കിതപ്പ്: ഒരു കാര്യവും ചെയ്തില്ലെങ്കില്‍ പോലും പലരിലും കിതപ്പ് അനുഭവപ്പെടുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് രക്തവും ഓക്സിജനും എത്താത്തതും എല്ലാമാണ് ഇത്തരത്തില്‍ കിതപ്പിന് കാരണം.

5.മാനസിക സമ്മര്‍ദ്ദം: മാനസിക സമ്മര്‍ദ്ദവും ഹൃദയാഘാതവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് മൂലം പലപ്പോഴും ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പരമാവധി മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക.

6.ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍: ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് ശ്രമിക്കണം. ഹൃദയധമനീ രോഗം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്.ഇത് മൂലം രക്തത്തിന്റെ ഒഴുക്കിന്റെ താളം തെറ്റുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പെട്ടെന്നുള്ള മരണം സംഭവിക്കുന്നതിന് കാരണമായേക്കാം.
 

Follow Us:
Download App:
  • android
  • ios