സ്ത്രീകളിലെ ക്യാൻസർ ; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന ഒരു അവസ്ഥയാണ് ക്യാൻസർ. ഗർഭാശയമുഖം, അണ്ഡാശയം, ഗർഭപാത്രം, യോനി എന്നിവയുൾപ്പെടെ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ അർബുദങ്ങളാണ് ഗൈനക്കോളജിക്കൽ ക്യാൻസറുകൾ.

സ്ത്രീകളിലെ ക്യാൻസർ ; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന ഒരു അവസ്ഥയാണ് ക്യാൻസർ. ഗർഭാശയമുഖം, അണ്ഡാശയം, ഗർഭപാത്രം, യോനി എന്നിവയുൾപ്പെടെ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ അർബുദങ്ങളാണ് ഗൈനക്കോളജിക്കൽ ക്യാൻസറുകൾ. ഓരോ ഗൈനക്കോളജിക്കൽ ക്യാൻസറിനും വ്യത്യസ്ത ലക്ഷണങ്ങളും അപകടസാധ്യത ഘടകങ്ങളും ഉണ്ട്.
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ
മിക്ക ക്യാൻസറുകളെയും പോലെ ഗൈനക്കോളജിക്കൽ ക്യാൻസർ വരാനുള്ള സാധ്യത പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു. സ്ത്രീകളിൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നു.
സെർവിക്കൽ, വജൈനൽ, വൾവാർ കാൻസറുകൾ പ്രധാനമായും ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നത്
സെർവിക്കൽ, വജൈനൽ, വൾവാർ കാൻസറുകൾ പ്രധാനമായും ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഈ കാൻസറുകൾക്ക് ഏറ്റവും കാരണമാകുന്ന എച്ച്പിവിയ്ക്കെതിരെ സംരക്ഷണം നൽകുന്ന എച്ച്പിവി പരിശോധനയെയും എച്ച്പിവി വാക്സിനിനെയും കുറിച്ച് ഡോക്ടറോട് ചോദിക്കുക.
പുകവലി ശീലം ഒഴിവാക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും
പുകവലി മൂലം സെർവിക്കൽ, അണ്ഡാശയ, യോനി, വൾവാർ കാൻസറുകൾ ഉൾപ്പെടെ ഏകദേശം 14 വ്യത്യസ്ത കാൻസറുകൾക്ക് അപകടസാധ്യത വർദ്ധിക്കുന്നു. മാത്രമല്ല, ഇത് ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. നിങ്ങൾ വളരെക്കാലമായി പുകവലിക്കുന്നുണ്ടെങ്കിൽ പോലും ഉപേക്ഷിക്കുന്നത് അപകടസാധ്യത കുറയ്ക്കും.
കുടുംബപരമായി ക്യാൻസർ ഉണ്ടെങ്കിൽ ചില പ്രത്യേക കാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
കുടുംബപരമായി ക്യാൻസർ ഉണ്ടെങ്കിൽ ചില പ്രത്യേക കാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. കാരണം എല്ലാ ക്യാൻസറുകളിലും 5 മുതൽ 10 ശതമാനം വരെ പാരമ്പര്യമായി ലഭിക്കുന്നവയാണ്.
സെർവിക്കൽ ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിന് പാപ് ടെസ്റ്റ് ചെയ്യുക
സെർവിക്കൽ ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിന് പാപ് ടെസ്റ്റ് ചെയ്യുക. 21 നും 65 നും ഇടയിൽ പ്രായമുള്ള ഓരോ സ്ത്രീയും പതിവായി പാപ്പ് പരിശോധനകൾ നടത്തേണ്ടതുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുന്നത് ഗൈനക്കോളജിക് കാൻസറിനും മറ്റ് ക്യാൻസറുകൾക്കും സാധ്യത കുറയ്ക്കാൻ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങളോ അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളോ കഴിക്കുന്നത് ഒഴിവാക്കുക.
ദിവസവും 20 മിനുട്ട് നേരം വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
ദിവസവും 20 മിനുട്ട് നേരം വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. സെർവിക്സിൽ നിന്ന് അസാധാരണമായ രക്തസ്രാവം, പെൽവിക് മർദ്ദം അല്ലെങ്കിൽ വേദന, വയറുവേദന, ചർമ്മത്തിലെ നിറ വ്യത്യാസം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

