23കാരനായ രാജ് ജെസാനി എന്ന യുവാവ് ചിട്ടയായ ജീവിതചര്യ കൊണ്ട് ഒന്നരവര്‍ഷത്തിനകം 31 കിലോയാണ് കുറച്ചത്. ആഹാരകാര്യത്തില്‍ യാതൊരു ശ്രദ്ധയും നല്‍കാതെ കിട്ടുന്നതെല്ലാം വലിച്ചുവാരി കഴിച്ചിരുന്ന രീതിയായിരുന്നു രാജിന്റെത്. 23–ാം വയസ്സില്‍ 105 കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്.
വലിച്ചുവാരി ആഹാരം കഴിച്ച് അവസാനം തടി കുറയ്ക്കാൻ കഷ്ടപ്പെടുന്നവരെയാണ് ഇന്ന് കൂടുതലും കാണാനാകുന്നത്. കൊളസ്ട്രോൾ ,പ്രമേഹം, ഷുഗർ പോലുള്ള അസുഖങ്ങളും പിന്നീട് പിടിപ്പെടുന്നു. ഈ രോഗങ്ങളെല്ലാം പിടിപ്പെട്ട് കഴിയുമ്പോഴാകും മിക്കവരും തടി കുറയ്ക്കാൻ യോഗയും ജിമ്മിലുമൊക്കെ പോകാൻ തുടങ്ങുന്നത്. 23കാരനായ രാജ് ജെസാനി എന്ന യുവാവ് ചിട്ടയായ ജീവിതചര്യ കൊണ്ട് ഒന്നരവര്‍ഷത്തിനകം 31 കിലോയാണ് കുറച്ചത്.
ആഹാരകാര്യത്തില്‍ യാതൊരു ശ്രദ്ധയും നല്‍കാതെ വലിച്ചുവാരി കഴിച്ചിരുന്ന രീതിയായിരുന്നു രാജിന്റെത്. 23–ാം വയസ്സില്‍ 105 കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്. ഇത്രയും ഭാരം ഉണ്ടായിട്ടും വീണ്ടും വലിച്ചു വാരി കഴിച്ചു.അവസാനം രക്തത്തില്‍ പഞ്ചസാരയുടെ അംശം കൂടിയെന്നു തിരിച്ചറിഞ്ഞതോടെയാണ് രാജിന്റെ ജീവിതം മാറിമറഞ്ഞത്. തന്റെ രോഗത്തിനു കാരണം അമിതവണ്ണമാണെന്നു മനസ്സിലാക്കിയതോടെ തടി കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി ഒരു ഡയറ്റീഷ്യനെ കണ്ടു.ആവശ്യമുള്ള ഭക്ഷണമാത്രം കഴിച്ച് തുടങ്ങി.വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി.
കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ക്കു പകരം പനീര്‍ കഴിക്കാന്‍ തുടങ്ങി. കഴിവതും വീട്ടില്‍ നിന്നുള്ള ആഹാരം മാത്രം കഴിക്കാൻ തുടങ്ങി. പിസ്സയും ബര്‍ഗറുമൊക്കെ ഏറെ ഇഷ്ടപെട്ടിരുന്ന രാജ് അതൊക്കെ ഉപേക്ഷിച്ചു. രാവിലെ രാജ് കഴിച്ചിരുന്നത് ഇഡ്‌ഡലി, ഒരു ഗ്ലാസ്സ് പാല്‍ എന്നിവ മാത്രമായിരുന്നു. ജിമ്മില്‍ പോയി കുറഞ്ഞത് നാല്പത്തിയഞ്ചു മിനിറ്റ് വ്യായാമം ശീലമാക്കി. ചില ദിവസങ്ങളില്‍ മൂന്നു മണിക്കൂര്‍ കാര്‍ഡിയോ വ്യായാമവും തുടങ്ങി.
ചിട്ടയായ ജീവിതചര്യ കൊണ്ട് ഒന്നരവര്‍ഷത്തിനകം രാജ് കുറച്ചത് 31 കിലോയാണ്. വണ്ണം കുറയ്ക്കണം എന്നു കരുതുന്നവരോടു രാജിനു പറയാനുള്ളത് ആദ്യം ക്ഷമ ഉണ്ടാകണം എന്നാണ്. മരുന്നിനോ ഡയറ്റുകള്‍ക്കോ നിങ്ങളുടെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. അതിനു ഏറ്റവും ആവശ്യം നിങ്ങളുടെ കഠിനാധ്വാനമാണ്. അതുണ്ടായാല്‍ മാത്രമേ മറ്റെന്തു ചെയ്തിട്ടും ഫലമുള്ളുവെന്നും രാജ് പറയുന്നു.ചോക്ലേറ്റ്,ഐസ്ക്രീം, ചീസ്, ബർഗർ, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും രാജ് പറഞ്ഞു.
