Asianet News MalayalamAsianet News Malayalam

ഈ 3 പഴങ്ങൾ കഴിച്ചാൽ മെറ്റബോളിസം കൂട്ടാം

ശരീരത്തിലെത്തുന്ന ഭക്ഷണങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമായി മാറുന്ന ഈ പ്രക്രിയയാണ് ഒരാളുടെ ശരീരഭാരം കൂടുന്നതിനെയും കുറയുന്നതിനെയും സ്വാധീനിക്കുന്നത്. പ്രോട്ടീന്‍ ധാരാളമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും.

These 3 Fruits Can Help You boost metabolism
Author
Trivandrum, First Published Feb 3, 2019, 6:11 PM IST

ഓരോ വ്യക്തികളിലും ചയാപചയ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമായിരിക്കും. ശരീരത്തിലെത്തുന്ന ഭക്ഷണങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമായി മാറുന്ന ഈ പ്രക്രിയയാണ് ഒരാളുടെ ശരീരഭാരം കൂടുന്നതിനെയും കുറയുന്നതിനെയും സ്വാധീനിക്കുന്നത്. പ്രോട്ടീന്‍ ധാരാളമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും. ജനിതകഗുണം, പ്രായം, ലിംഗം, ശാരീരിക ഘടന എന്നിവയാണ് മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ. 

ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ ചയാപചയ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിച്ച് അമിതവണ്ണവും ഭാരവും കുറയ്ക്കാനാകും. മാനസികസംഘര്‍ഷം കുറയ്ക്കുക, സുഖനിദ്ര, വ്യായാമം, കൂടുതല്‍ പ്രോട്ടീന്‍, ധാരാളം വെള്ളം കുടിക്കുക, സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ശീലങ്ങൾ കലോറി കൂടുതല്‍ എരിച്ച് കളഞ്ഞ് മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കും.

മുന്തിരി...

ശരീരത്തിൽ മെറ്റബോളിസം കൂട്ടാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് മുന്തിരി. ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. മുന്തിരി ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയും. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രധാനം ചെയ്യുന്ന ഒന്നാണ്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ അര്‍ബുദങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. 

These 3 Fruits Can Help You boost metabolism

ആപ്പിൾ...

 ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഫ്രൂട്ടാണ് ആപ്പിൾ. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാന്‍ ദിവസവും ആപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ മെറ്റബോളിസം കൂട്ടാനും ചയാപചയ പ്രവര്‍ത്തനങ്ങള്‍ വേ​ഗത്തിലാക്കാനും ആപ്പിൾ കഴിക്കുന്നത് ​ഗുണം ചെയ്യും. 

These 3 Fruits Can Help You boost metabolism

മാതളനാരങ്ങ...

മാതളനാരങ്ങ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമമാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചര്‍മ്മസംരക്ഷണത്തിനും വളരെ നല്ലതാണ്. മാതളനാരങ്ങ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ ഗുണം ചെയ്യും. മാതളനാരങ്ങ പതിവായി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരുകള്‍, വിറ്റാമിന്‍ എ, ഇരുമ്ബ്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ ഫലമാണ് മാതളം. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും വളരെ നല്ലതാണ് മാതളനാരങ്ങ.

These 3 Fruits Can Help You boost metabolism
 

Follow Us:
Download App:
  • android
  • ios