1, മല്‍സ്യം-

മുടി വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമായ ഒന്നാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി മല്‍സ്യത്തില്‍ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. മല്‍സ്യത്തില്‍ വിറ്റാമിന്‍ ഡി കൂടാതെ ഒമേഗാ ത്രീ ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും ഉറപ്പുള്ളതും നീളമുള്ളതുമായ മുടി വളരാന്‍ സഹായിക്കും.

2, കക്ക, ചിപ്പി, കല്ലുമേക്കായ-

നമ്മുടെ നദികളിലും കായലുകളിലും ധാരാളമായി കാണപ്പെടുന്ന കക്ക, കല്ലുമേക്കായ എന്നിവയൊക്കെ മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും മുടിക്ക് ഉറപ്പും നീളവും ഉണ്ടാകാനും സഹായിക്കും. കക്ക, കല്ലുമേക്കായ എന്നിവയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ചിലരില്‍ സിങ്കിന്റെ കുറവ് മൂലമാണ് മുടി കൊഴിയുന്നതും ഉറപ്പില്ലാതാകുന്നതും.

3, മുട്ട-

മുട്ടയില്‍ ധാരാളം ജീവകങ്ങളും പോഷകങ്ങളുമൊക്കെ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മുടിവളര്‍ച്ച ത്വരിതപ്പെടുത്തുന്ന ബയോട്ടിന്‍ എന്ന ഘടകം മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയുടെ വെള്ളക്കരു ധാരാളം കഴിച്ചാല്‍, ബയോട്ടിന്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന് തടസമുണ്ടാകും.

4, മധുരക്കിഴങ്ങ്-

മധുരക്കിഴങ്ങില്‍ ബീറ്റാ-കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ, തലയോട്ടിയിലെ മുടിവേരുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ശക്തമായ മുടിവേരുകള്‍ ഉണ്ടെങ്കിലേ മുടിക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയുള്ളു.

5, ബദാം-

ഉറപ്പുള്ള മുടി അതിവേഗം വളരാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. മുടിക്ക് കൂടുതല്‍ കട്ടിയും ഉറപ്പും നല്‍കുന്ന ഘടകങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കുറച്ച് ബദാം കഴിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ കൂടുതല്‍ ഉറപ്പുള്ള മുടി വളര്‍ന്നുതുടങ്ങും.