ഒരു 'ഡ്യൂറിയന്‍' പഴം വിറ്റത് 71000 രൂപയ്ക്ക്.  കേട്ട് ഞെട്ടിയോ?

ഒരു 'ഡ്യൂറിയന്‍' പഴം വിറ്റത് 71000 രൂപയ്ക്ക്. കേട്ട് ഞെട്ടിയോ? ഇന്തോനേഷ്യയയിലാണ് സംഭവം. ഇന്തോനേഷ്യയിലെ ടാസ്ക്മാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രണ്ട് 'ഡ്യൂറിയന്‍' പഴങ്ങള്‍ 71000 രൂപയ്ക്ക് വീതം വിറ്റത്. അതായത് രണ്ടും കൂടി 1,42,000 രൂപ. 
'ജെ ക്യൂന്‍' എന്ന് അപൂര്‍വ്വ ഇനം ഡ്യൂറിയന്‍ പഴത്തിനാണ് ഇത്ര വില. 

ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ച 'ഡ്യൂറിയന്‍' പഴങ്ങളുടെ ചിത്രം എടുക്കാനും ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ കൂടി നിന്നു. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന 'ഡ്യൂറിയന്‍' പഴത്തിന് ഇന്തോനേഷ്യയയില്‍ ആരാധകര്‍ ഏറെയാണ്. 

View post on Instagram

രൂക്ഷമായ ഗന്ധത്തിന് പേരുകേട്ട പഴമാണ് 'ഡ്യൂറിയന്‍'. അല്‍പം മധുരവും, ക്രീമി ടേസ്റ്റുമൊക്കെയായി കഴിക്കാന്‍ രുചിയുണ്ടെങ്കിലും ഇതിന്‍റെ ഗന്ധം കൊണ്ട് മാത്രം കഴിക്കാതെ പോകുന്നവരാണ് അധികം പേരും. ചീസിന്‍റെ മണവുമായാണ് ഇതിന്‍റെ ഗന്ധത്തിന് സാമ്യതയുള്ളത്.