മുഖസൗന്ദര്യം വർധിപ്പിക്കാൻ മേയ്ക്ക് അപ്പ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മെയ്ക്ക് അപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍ മെയ്ക്ക് അപ്പ് ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

1. ബ്രാന്‍റ് തിരഞ്ഞെടുക്കുമ്പോള്‍ 

മെയ്ക്ക് അപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബ്രാന്‍റ് നല്ലതാണോ എന്ന് പരിശോധിക്കുക. നല്ല കമ്പനിയുടെ പ്രോഡക്റ്റ് മാത്രം തിരഞ്ഞെടുക്കുക. 

2. ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി

മെയ്ക്ക് അപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

3. മെയ്ക്ക് അപ്പ് ടെസ്റ്റ്

മേയ്ക്ക് അപ്പ് തുടങ്ങും മുന്‍പ് മേയ്ക്ക്അപ്പ് പ്രോഡക്റ്റ് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ചില വസ്തുക്കള്‍ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം. ചിലസമയങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചര്‍മം സെന്‍സിറ്റീവ് ആയേക്കാം. അതിനാല്‍ ദിവസവും ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. കഴുത്ത് അല്ലെങ്കില്‍ ചെവിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്ത് നോക്കുക.

4. ഉപയോഗിക്കുന്ന വസ്തുക്കളുടെ വൃത്തി

മെയ്ക്ക് അപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മെയ്ക്ക് അപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പതിവായി ഉപയോഗിക്കുന്നവരാണെങ്കില്‍ രണ്ടാഴച കൂടുമ്പോഴെങ്കിലും നിര്‍ബന്ധമായി ബ്രഷ് വൃത്തിയാക്കുക. അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ വൃത്തിയാക്കുക.

5. അസംസ്കൃത വസ്തുക്കളുടെ പാര്‍ശ്വഫലങ്ങള്‍

കെമിക്കല്‍ അധികം അടങ്ങിയ വസ്തുക്കള്‍ ദിവസവും ഉപയോഗിക്കാതെ ഇരിക്കുക. വാട്ടര്‍പ്രൂഫ് മസ്‌കാര അമിതമായി ഉപയോഗിക്കരുത്. എല്ലാ ദിവസവും മസ്‌കാര ഉപയോഗിച്ചതിന് ശേഷം മസ്‌ക്കാര അഴിച്ച് കളയുന്നതിനോടൊപ്പം കണ്‍പീലികളും ഊരിപ്പോകും. അതിനാല്‍ മസ്ക്കാരയുടെ ഉപയോഗം കുറക്കുക.