Asianet News MalayalamAsianet News Malayalam

പ്രണയിക്കുന്നയാളെ ഇടയ്ക്കിടെ ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്...

നമ്മള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ സ്വാഭാവികമായും നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്, തിരിച്ച് ശരീരത്തിന്റേത് മനസ്സിനേയും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ പങ്കാളിയെക്കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകള്‍ സഹായിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍

thinking of your romantic partner may help you to keep blood pressure under control
Author
Arizona, First Published Jan 24, 2019, 11:53 AM IST

പ്രണയത്തിലായിരിക്കുമ്പോള്‍ പങ്കാളികള്‍ പരസ്പരം ഓര്‍ക്കുന്നത് വളരെ സാധാരണമാണല്ലോ അല്ലേ? ഒരുന്മേഷവും സന്തോഷവും ഒക്കെ പകരുന്നതിനാലാണല്ലോ ഇടയ്ക്കിടെ അയാളെ പറ്റി ഇങ്ങനെ ഓര്‍ക്കുന്നത്, അല്ലേ? എന്നാല്‍ ഇതിലുമധികം ഗുണങ്ങള്‍ പങ്കാളിയെപ്പറ്റി ഓര്‍ക്കുന്നതിലൂടെ നമുക്ക് ലഭിക്കുമെന്നാണ് ഒരു പുതിയ പഠനം വ്യക്തമാക്കുന്നത്. 

നമ്മള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ സ്വാഭാവികമായും നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്, തിരിച്ച് ശരീരത്തിന്റേത് മനസ്സിനേയും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ പങ്കാളിയെക്കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകള്‍ സഹായിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 

സമ്മര്‍ദ്ദങ്ങളേറുമ്പോള്‍ 'ബ്ലഡ് പ്രഷര്‍' വ്യത്യാസപ്പെടാനും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കണ്ണടച്ച് പങ്കാളിയെ മനസ്സില്‍ കണ്ടാല്‍ മതി, നിമിഷങ്ങള്‍ കൊണ്ട് രക്തസമ്മര്‍ദ്ദവും ഹൃദയവുമെല്ലാം സാധാരണഗതിയിലേക്ക് തിരിച്ചുവരുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 

thinking of your romantic partner may help you to keep blood pressure under control

'യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയത്. പ്രണയമുള്ള നൂറിലധികം പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ശരീരത്തിന് സാധാരണഗതിയില്‍ താങ്ങാനാകാത്ത ടാസ്‌ക്കുകളായിരുന്നു പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ഇവര്‍ക്ക് നല്‍കിയത്. രണ്ട് പേരെ വീതം ഓരോ ഇടങ്ങളിലായി മാറ്റിയിരുത്തിയ ശേഷമായിരുന്നു ടാസ്‌ക്. ചിലര്‍ക്കൊപ്പം അവരുടെ യഥാര്‍ത്ഥ പങ്കാളികള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. 

കൊടും തണുപ്പുള്ള വെള്ളത്തില്‍ കാല്‍പാദങ്ങള്‍ ഇറക്കിവയ്ക്കുന്നതായിരുന്നു ഇതില്‍ ഒരു ടാസ്‌ക്. ടാസ്‌ക്കിന് മുമ്പ് തന്നെ ഇവരുടെ രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് തുടങ്ങിയവ പരിശോധിച്ച് രേഖപ്പെടുത്തിയിരുന്നു. ടാസ്‌ക്കിന് ശേഷം ഇതെല്ലാം വീണ്ടും പരിശോധിച്ചു. പ്രണയിക്കുന്നയാള്‍ കൂടെയുണ്ടായിരുന്നവരും, പങ്കാളിയെത്തന്നെ മനസ്സില്‍ ഓര്‍ത്ത് ടാസ്‌ക്കുകള്‍ മുഴുമിപ്പിച്ചവരും അതല്ലാത്തവരും തമ്മില്‍ വലിയ വ്യത്യാസമാണ് ശാരീരിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. 

അസഹനീയമായ തണുപ്പിനെ തരണം ചെയ്യുമ്പോഴും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പുമെല്ലാം 'നോര്‍മല്‍' ആയിത്തന്നെ സൂക്ഷിക്കാന്‍ പങ്കാളിയുടെ സാന്നിധ്യം ലഭിച്ചവര്‍ക്കും അവരെപ്പറ്റി ഓര്‍ത്തിരുന്നവര്‍ക്കും സാധിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. സമാനമായി ജീവിതത്തിലെ സമ്മര്‍ദ്ദമേറിയ ഏത് സാഹചര്യത്തിലും പ്രണയിക്കുന്നയാളുടെ ഓര്‍മ്മകള്‍ ശരീരത്തെ പിടിച്ചുനിര്‍ത്തുമെന്നാണ് ഇവര്‍ പറയുന്നത്. 

thinking of your romantic partner may help you to keep blood pressure under control

'സൈക്കോഫിസിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ആത്മാര്‍ത്ഥമായി പ്രണയിക്കുന്നത് വ്യക്തികളെ അവരുടെ ആരോഗ്യം നല്ലരീതിയില്‍ കാത്തുപോരാനും എപ്പോഴും ശുഭകരമായ മാനസികാവസ്ഥയില്‍ തുടരാനും സഹായിക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
 

Follow Us:
Download App:
  • android
  • ios