ഗര്‍ഭധാരണം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍ വയറില്‍ വരുന്ന മാറ്റം ഏവര്‍ക്കും അറിയാമല്ലോ. മുന്‍ അവസ്ഥയെ അപേക്ഷിച്ച് വയര്‍ വലുതായി വരും. എന്നാല്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്നിന്നുള്ള ഫാഷന്‍ ഡിസൈനര്‍ യോത കുസോകാസ് ഇക്കാര്യത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. യോതയെ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുകയേയില്ല. ആറുമാസം ഗര്‍ഭിണിയായ യോത, ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. ഈ ചിത്രം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഇതിന്റെ കാരണവും യോത തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി കഴിഞ്ഞു. തന്റെ ഗര്‍ഭപാത്രത്തിന്റെ പ്രത്യേകതകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. സാധാരണഗതിയില്‍നിന്ന് വ്യത്യസ്തമായി, ചരിഞ്ഞ അവസ്ഥയിലാണ് തന്റെ ഗര്‍ഭപാത്രം സ്ഥിതിചെയ്യുന്നത്. ഇത് എന്ഡോമെട്രിയോസിസിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്ത് അപൂര്‍വ്വമായി ചില സ്ത്രീകളില്‍ ഈ പ്രതിഭാസം കണ്ടുവരുന്നതായി യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. പെല്‍വിക് ശസ്ത്രക്രിയ ചെയ്തവരില്‍ പ്രകൃതിദത്തമല്ലാതെ തന്നെ ഇത്തരത്തില്‍ ഗര്‍ഭപാത്രം കണ്ടുവരുന്നുണ്ട്. ഏതായാലും യോതയുടെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ആറുമാസം ഗര്‍ഭിണിയായിട്ടും വയറില്‍ മാറ്റമൊന്നുമില്ല!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
