Asianet News MalayalamAsianet News Malayalam

പ്രണയിക്കാത്തവരെ ഇതിലേ ഇതിലേ; ഒരു ചായ കുടിച്ച് വാലന്‍റെെന്‍സ് ദിനം ആഘോഷിക്കാം

അഹമ്മദാബാദിലെ വസ്ത്രാപൂരിലെ ‘എംബിഎ ചായ്‍വാല’ എന്ന കഫേയാണ് പ്രണയിക്കാത്തവർക്കായി വൻ ഓഫർ ഒരുക്കിയിരിക്കുന്നത്.   ഇവിടെ കമിതാക്കൾക്ക് ചായയും പലഹാരവുമൊക്കെ കൊടുക്കുമെങ്കിലും പ്രണയമില്ലാത്തവർക്ക് പ്രത്യേക പരി​ഗണനയുമുണ്ട്. അന്നേദിവസം കഫേയിൽ വരുന്ന എല്ലാ സിം​ഗിളായ യുവതീ-യുവാക്കൾക്കും കഫേയിൽനിന്നും സൗജന്യമായി ചായ കുടിക്കാം.  

this ahamedabad cafe will serve free tea to all singles on valentine's day
Author
Ahmedabad, First Published Feb 9, 2019, 8:26 PM IST

ഹൈദരാബാദ്: ലോകമെമ്പാടും വാലന്റൈൻസ് ദിനത്തിനായി കാത്തിരിക്കുകയാണ്. ഇഷ്ടപ്പെട്ടവരോട് പ്രണയം തുറന്നു പറയാനും പ്രണയിക്കാനുമൊക്കെയായി. എന്നാൽ പ്രണയിക്കുന്നവർക്ക് മാത്രം ആഘോഷങ്ങൾ മതിയോ? പ്രണയിക്കാത്തവരപ്പോൾ അന്നേ ദിവസം എന്താ ചെയ്യുക. അവരേയും സന്തോഷിപ്പിക്കാന്‍ എന്തെങ്കിലുമൊക്കെ ആഘോഷങ്ങൾ വേണ്ടെ? എങ്കിൽ അത്തരത്തിൽ അടിപൊളിയൊരു പരിപാടി ഒരുക്കിയിരിക്കുകയാണ് അഹമ്മദാബാദിലെ ഒരു കഫേ.  

അഹമ്മദാബാദിലെ വസ്ത്രാപൂരിലെ ‘എംബിഎ ചായ്‍വാല’ എന്ന കഫേയാണ് പ്രണയിക്കാത്തവർക്കായി വൻ ഓഫർ ഒരുക്കിയിരിക്കുന്നത്.   ഇവിടെ കമിതാക്കൾക്ക് ചായയും പലഹാരവുമൊക്കെ കൊടുക്കുമെങ്കിലും പ്രണയമില്ലാത്തവർക്ക് പ്രത്യേക പരി​ഗണനയുമുണ്ട്. അന്നേദിവസം കഫേയിൽ വരുന്ന എല്ലാ സിം​ഗിളായ യുവതീ-യുവാക്കൾക്കും കഫേയിൽനിന്നും സൗജന്യമായി ചായ കുടിക്കാം.  

ഇരുപത്തിരണ്ടുകാരനായ പ്രഫുല്‍ ബില്ലോര്‍ എന്ന യുവ ബിസിനസുകാരനാണ് ഈ ഐഡിയുടെ പിന്നിൽ. വാലന്റൈൻസ് ദിനത്തിൽ വൈകുന്നേരം ഏഴിനും 10നും ഇടയിൽ എംബിഎ ചായ്‍വാലയിൽ പ്രണയം ഇല്ലാത്തവര്‍ക്ക് സൗജന്യമായി ചായ വിതരണം ചെയ്യുമെന്നാണ് പ്രഫുല്‍ പ്രഖ്യാപിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രഫുൽ ഈകാര്യം അറിയിച്ചത്. 

എംബിഎ ചായ്‍വാല കഫേയുടെ ഉടമസ്ഥനാണ് പ്രഫുല്‍ ബില്ലോര്‍. എംബിഎ കിട്ടാതെ പഠനം അവസാനിപ്പിച്ചതിന് ശേഷമാണ് പ്രഫുല്‍ ഈ കഫേ ആരംഭിച്ചത്. വീട്ടുകാരുടേയും ബന്ധുക്കളുടേയും എതിര്‍പ്പിനെ മറികടന്ന് 2017 ജൂൺ 25നാണ് പ്രഫുൽ കട ആരംഭിച്ചത്. റോഡരികില്‍ 8000 രൂപ ചെലവിലാണ് പ്രഫുല്‍ ചായക്കട തുടങ്ങിയത്. കച്ചവടം കൂടിയപ്പോൾ ചായയ്ക്കൊപ്പം പലഹാരങ്ങളും വിൽക്കാൻ തുടങ്ങി. അങ്ങനെ ആ ചെറിയ ചായക്കട വളർന്ന് പിന്നീട് എംബിഎ ചായ്‍വാല എന്ന കഫേയായി മാറി. 35 തരത്തിലുളള ചായയും പലഹാരങ്ങളുമാണ് കഫേയില്‍ ലഭ്യമാകുന്നത്. 

പ്രണയദനിത്തില്‍ എല്ലാ കഫേകളും കമിതാക്കള്‍ക്ക് വേണ്ടി പുതിയ ആശങ്ങളും ആഘോഷങ്ങളും ഒരുക്കുന്ന തിരക്കിലാണ്. എന്നാൽ ആരും പ്രണയമില്ലാത്തവരെ കുറിച്ച് ചിന്തിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. തൻ്റെ ആശയം വളരെ സത്യസന്ധമാണ്. അതുപോലെ ഇവിടെ വരുന്നവരും സത്യസന്ധത കാണിക്കുന്നവരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഫുൽ പറഞ്ഞു. 

വരുന്നവര്‍ പ്രണയം ഇല്ലാത്തവരാണോയെന്ന് പരിശോധിക്കാന്‍ സംവിധാനങ്ങളൊന്നും ഇല്ല. അതുകൊണ്ട് തന്നെ വരുന്നവർ പ്രണയിക്കാത്തവരായിരിക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങൾ പ്രണയമില്ലാത്തവരാണെങ്കിൽ വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ സ്വാതന്ത്രം ആഘോഷിക്കാനുള്ള മികച്ച മാർ​ഗം ഇതായിരിക്കുമെന്നും പ്രഫുൽ കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios