ഇഞ്ചക്ഷന് എടുക്കുന്ന സിറിഞ്ച് വഴി ഒരു ക്യാമറ ശരീരത്തിനുള്ളില്‍ കടത്തി വിട്ടാല്‍ എങ്ങനെയിരിക്കും? ശരീരത്തിനുള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ ഈ ക്യാമറയ്ക്ക് പകര്‍ത്താനായാല്‍ രോഗനിര്ണയത്തിനൊക്കെ കൂടുതല്‍ കൃത്യതയും സൂക്ഷ്മതയും കൈവരില്ലേ? എന്നാല്‍ അത്തരമൊരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. വൈദ്യശാസ്ത്ര രംഗത്ത് ഏറെ വഴിത്തിരിവുണ്ടാക്കാവുന്ന ഗവേഷണവുമായി രംഗത്തെത്തിയത് ജര്‍മ്മന്‍ എഞ്ചിനിയര്‍മാരാണ്. സ്റ്റുട്ട്ഗര്‍ട്ട് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ശരീരത്തില്‍ കടത്തിവിടാവുന്ന മൈക്രോ ക്യാമറയുടെ അണിയറപ്രവര്‍ത്തകര്‍. ത്രീഡി പ്രിന്റിങ് സാധ്യമാകുന്ന തരത്തില്‍ മൂന്നു ലെന്‍സുള്ള ക്യാമറയാണ് ഇഞ്ചക്ഷനൊപ്പം ശരീരത്തില്‍ കടത്തിവിടാന്‍ വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ളത്. പുതിയ ഗവേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജേര്‍ണല്‍ നേച്ച്വര്‍ ഫോട്ടോണിക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചെറു റോബോട്ടുപോലെയാകും ഈ മൈക്രോ ക്യാമറയുടെ പ്രവര്‍ത്തനം. ശരീരത്തിനുള്ളില്‍ അസ്വാഭാവിക മാറ്റങ്ങള്‍ പെട്ടെന്ന് കണ്ടെത്താനും, അത് പകര്‍ത്താനും ഈ ക്യാമറയ്ക്ക് സാധിക്കും. കൂടുതല്‍ മെച്ചപ്പെട്ട ലെന്‍സ് വികസിപ്പിച്ചെടുത്ത ശേഷമാകും ഈ ക്യാമറ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുക. രോഗനിര്‍ണയ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ പരീക്ഷണത്തിന് സാധിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം.
ഇഞ്ചക്ഷനൊപ്പം ശരീരത്തില്‍ കടത്തിവിടാവുന്ന ക്യാമറയും!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
