മോഡല്‍ എന്ന് കേള്‍ക്കുമ്പോഴുള്ള ധാരണകള്‍ പൊളിക്കുകയാണ് അനോക് യായ്. കാരണം ലോകപ്രശസ്ത മോഡലായ ഇവർ ഒരു ഫോട്ടോഷൂട്ടിന് വാങ്ങുന്ന പ്രതിഫലം മണിക്കൂറിൽ 9ലക്ഷം രൂപയ്ക്ക് അടുത്ത് വരും. അനോകിന്റെ ചിത്രം സോഷ്യൽ മീഡിയായിൽ വൈറലായതിനെ തുടർന്നാണ് പ്രമുഖ കമ്പനികള്‍ ഇവരുമായി കരാറിലേർപ്പെട്ടത്.
ഇപ്പോൾ ഇവരുടെ നിമിഷങ്ങൾക്ക് വില നൽകി കൊത്തിക്കൊണ്ടു പോകാൻ കാത്തിരിക്കുകയാണ് പല പ്രമുഖരും. "ദ് മോഡൽ ഓഫ് ദ് മൊമന്റ്' എന്നാണ് ഇവർ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും മെഗാതാരമാണ് അനോക്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവർക്കുള്ളത്.
വാഷിംഗ്ടണ്‍ ഡിസിയിലെ ഹൊവാർഡ് യൂണിവേഴ്സിറ്റിയിലുള്ള പഠനകാലയളവിൽ പകർത്തിയ ഒരു ചിത്രമാണ് ഈ പത്തൊന്‍പതുകാരിയുടെ ജീവിതം മാറ്റിമറിച്ചത്. ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനെ തുടർന്ന് ഇവരുടെ ചിത്രത്തിന്റെ ലൈക്ക് ഓരോ ദിവസവും കൂടി വന്നു. ഇതാണ് അനോക് മോഡലിംഗ് രംഗത്തേക്ക് പ്രവേശിക്കാൻ കാരണമായത്. ഇപ്പോൾ അന്തർദേശിയ മാധ്യമങ്ങളിലെ ഏറ്റവും വിലപിടിച്ച കവർ ചിത്രം അനോകിന്റെതാണ്.
