കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും താല്‍പര്യമുള്ള വിഷയമാണ് പ്രണയം. ഒരു ആണിനെ പെണ്ണ് ഇഷ്‌ടപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് ആണ്‍കുട്ടികള്‍ കാട്ടുന്ന സഹാനുഭൂതിയാണെന്നാണ് പുതിയ പഠനം പറയുന്നത്. സഹാനുഭൂതിയോടെ പെരുമാറുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ഇഷ്‌ടപ്പെടുമെന്നാണ് ഓസ്‌ട്രേലിയന്‍ കാത്തലിക് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. പ്രണയത്തില്‍ മാത്രമല്ല, സൗഹൃദത്തിലും സഹാനുഭൂതിയാണ് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന കാര്യം. സഹാനുഭൂതിയോടെ പെരുമാറുന്ന ആണ്‍കുട്ടികളെ സുഹൃത്താക്കാനാണ് ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നതെന്നും പ്രൊഫ. ജോസഫ് സിറോച്ചിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ക്യൂന്‍സ്‌ലാന്‍ഡ്, ന്യൂ സൗത്ത് വെയ്ല്‍സ് എന്നിവിടങ്ങളില്‍നിന്നായി 1970 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയാണ് പഠനവിധേയമാക്കിയത്. ശരാശരി 15.7 വയസ് പ്രായമുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്. പഠന റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് പേഴ്‌സണാലിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.