ഹൃദയത്തിന് തകരാറുണ്ടോയെന്ന് തിരിച്ചറിയാനുളള ഒരു വയര്‍നസ് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 

ഹൃദയത്തിന് തകരാറുണ്ടോയെന്ന് തിരിച്ചറിയാനുളള ഒരു വയര്‍നസ് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ക്യാന്‍സറില്‍ നിന്നും മുക്തി നേടിയ കുട്ടികളില്‍ ഹൃദയത്തിന് തകരാറുണ്ടോയെന്ന് തിരിച്ചറിയാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. 

'വിവിയോ' എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. കാലിഫോര്‍ണിയയിലെ നാഷണല്‍ മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ഈ ഉപകരണത്തിന്‍റെ സഹായത്തോടെ പള്‍സ് പരിശോധിച്ചാണ് ഹൃദയത്തിന് തകരാറുണ്ടൊയെന്ന് തിരിച്ചറിയുന്നത്. ക്യാന്‍സര്‍ വന്ന കുട്ടികളില്‍ കീമോയുടെ ഉപയോഗം മൂലം ഹൃദയത്തിന് തകരാര്‍ സംഭവിക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഈ വയര്‍ലസ് ഉപകരണം ഇത്തരത്തിലുളള കുട്ടികളെ വളരെയധികം സഹായിക്കും.