കൂർക്കംവലിയോടെയുള്ള ഉറക്കം ഉറങ്ങുന്നവർക്ക്​ മാത്രമല്ല, അടുത്തുള്ളവരുടെ കൂടെ ഉറക്കംകെടുത്തുന്നതാണ്​. കൂർക്കംവലി നിയന്ത്രണ വിധേയമാക്കാൻ പല പ്രായോഗിക മാർഗങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്​. മിന്‍റ്​ ​ഫ്ലേവറിലുള്ള തൊണ്ടയിൽ ഉപയോഗിക്കാവുന്ന സ്​പ്രേ, ഉറങ്ങുമ്പോള്‍ ധരിക്കുന്ന മുഖാവരണം എന്നിവയെല്ലാം പോംവഴികളാണ്​. വിദഗ്ദർ നിർദേശിക്കുന്ന ഏതാനും പോംവഴികള്‍ ഇതാ: 

കൂർക്കവലി നിയന്ത്രണം

ഉറങ്ങുന്ന സന്ദർഭത്തിൽ നാവിന്​ സുസ്​ഥിരമാക്കി നിർത്തുന്ന ഉപകരണം, മൂക്ക്​ ഉൾപ്പെടെയുള്ള ശ്വസനനാളി ശുദ്ധിയാക്കുന്ന ഉപകരണം, കൂർക്കംവലി നിയന്ത്രിക്കുന്ന മറ്റ്​ ഉപകരണങ്ങൾ എന്നിവ ഇൗ പ്രശ്​നം നേരിടുന്ന സുഹൃത്തുക്കൾക്കായി നിർദേശിക്കാം. കൂർക്കംവലി ശരീരത്തെ ബുദ്ധിമുട്ടാക്കുക മാത്രമല്ല, മറ്റുള്ളവർക്ക്​ അസൗകര്യം കൂടി സൃഷ്​ടിക്കുന്ന ശീലമാണ്​.

ശയ്യയിൽ ആനന്ദമുണ്ടാകണം

സു​ഖനിദ്രക്ക്​ സ്​ഥലവും പ്രധാനഘടകമാണ്​. മികച്ച ശയ്യോപകരണങ്ങൾ ഉറക്കം ആനന്ദദായകമാക്കും. നട്ടെല്ലിന്​ താങ്ങായുള്ള സുഖനിദ്രയാണ്​ ഇതുവഴി ലഭിക്കുക. മികച്ച ശയ്യോപകരണങ്ങൾ ഉറക്കത്തിനിടെയുള്ള തിരിയലും മറിയലും ഒരു പരിധിവരെ ഒഴിവാക്കും. 

ഒൗഷധ തലയിണ

ജൈവ ചണനാരുകൾ, കർപ്പൂരവള്ളി, ഇഞ്ചിപ്പുല്ല്​, യൂക്കാലിപ്​റ്റസ്​, ജമന്തി തുടങ്ങിയ സുഗന്ധമുള്ള ഒൗഷധ സസ്യങ്ങളുടെ ഇലകളും മറ്റും ഉപയോഗിച്ച്​ തയാറാക്കുന്ന ഒൗഷധ തലയിണകൾ മികച്ച ഉറക്കം നൽകാൻ സഹായകമാണ്​.

ത്വണ്ടയിൽ ഉപയോഗിക്കാവുന്ന സ്​പ്രേ

മിന്‍റ്​ ​ഫ്ലേവറിലുള്ള സ്​​പ്രേ ഉപയോഗിക്കുന്നത്​ വഴി കൂർക്കംവലിക്ക്​ കാരണമാകുന്ന ലഘുകോശങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നു.

ഉറങ്ങാൻ മുഖാവരണം

വെളിച്ചം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉറക്കം ലഭിക്കാതിരിക്കുന്നവർക്ക്​ ഇത്തരം ആവരണം ഫലപ്രദമാണ്​. കൂടുതൽ യാത്ര ചെയ്യുന്നവർക്ക്​ ഇത്​ ഏറെ ഫല്രപ്രദമാണ്​.