Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാൻ ഇതാ ഒരു വഴി..

  • കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. 
to reduce your over weight
Author
First Published Jul 3, 2018, 9:41 AM IST

അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. 

നിങ്ങൾ ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ പ്രഭാതങ്ങൾ ​ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്​. രാവിലെ നാരങ്ങാ വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയും. രാവിലെ വെറുംവയറ്റിലാണ് കുടിക്കേണ്ടത്.  

തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര്​ കലർത്തി കുടിച്ചുനോക്കൂ. ശരീരത്തിന്‍റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്ന്​ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന്​ കൂടുതൽ  ​കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയാൻ സഹായകമാവുകയുള്ളൂ.  അതിന് ഏറ്റവും മികച്ചത് നാരങ്ങാ വെള്ളം തന്നെയാണ്. രാവിലെ ഒരു ഗ്ലാസ്​ ചെറുനാരങ്ങാ വെള്ളത്തിൽ തുടങ്ങുന്നത്​ നിങ്ങളുടെ മൊത്തം ആരോഗ്യത്തിന്​ ഗുണകരമാണെന്ന്​ ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു.  

to reduce your over weight

Follow Us:
Download App:
  • android
  • ios