രണ്ട് അച്ഛന്‍മാര്‍- അവരില്‍ ഒരാള്‍ ഭിന്നലിംഗക്കാരന്‍. രണ്ടുപേരും നല്ല സന്തോഷത്തിലാണ്. സ്വന്തമായ ഒരു കുഞ്ഞ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷം. വൈദ്യശാസ്‌ത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണിത്. ദത്തെടുത്ത കുട്ടികളുടെ അച്ഛന്‍മാരാണ് ഈ സംഭവത്തിലെ നായകനും നായികയും. അമേരിക്കയിലെ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലെ ട്രിസ്റ്റന്‍ റീസ്, ബിഫ് കാപ്ലോ എന്നിവരാണ് പുതിയ കുഞ്ഞിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്. ഇതില്‍ ട്രിസ്റ്റന്‍ റീസ് ഭിന്നലിംഗക്കാരനാണ്. കഴിഞ്ഞ വര്‍ഷവും ഇവര്‍ ഒരു കുഞ്ഞിനുവേണ്ടി ശ്രമിച്ചിരുന്നു. ഗര്‍ഭം ധരിച്ചിരുന്നുവെങ്കിലും ആറാമത്തെ ആഴ്‌ച ഗര്‍ഭഛിദ്രം സംഭവിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തവണ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു. ശരീരത്തിലെ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറക്കുന്നതിനായി പ്രത്യേക ചികില്‍സ തേടി. ഏതായാലും ട്രിസ്റ്റന്‍ റീസിന്റെയും കാപ്ലോയുടെയും ശ്രമം ഫലം കണ്ടിരിക്കുകയാണ്. ഗര്‍ഭകാലം ആറുമാസം പിന്നിട്ടു. പരിശോധനകളൊക്കെ കൃത്യമായി നടക്കുന്നുണ്ട്. ഗര്‍ഭം അലസുമെന്ന ആശങ്ക വേണ്ടെന്ന് ഡോക്‌ടര്‍മാര്‍ ഉറപ്പ് നല്‍കി. മൂന്നു മാസത്തിനകം ടിസ്റ്റന്‍ പ്രസവിക്കുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. രണ്ട് അച്ഛന്‍മാര്‍ക്കായി ഒരു കുഞ്ഞ് എന്ന അത്യപൂര്‍വ്വ സംഭവത്തിനായി കാത്തിരിക്കുകയാണ് അമേരിക്കയിലെ വൈദ്യശാസ്‌ത്രലോകം...

