സഞ്ചാരിയും ബ്ലോഗറുമായ ലിസ് കാള്‍സണ്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ ഒരു അവിശ്വസനീയ യാത്രാകുറിപ്പാണ് യാത്രാപ്രേമികളുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു സുഹൃത്തുമൊന്നിച്ച് ലിസ് നടത്തിയ യാത്രയ്ക്കിടെ സംഭവിച്ച അപ്രതീക്ഷിത സംഭവത്തെ കുറിച്ചാണ് കുറിപ്പ്. 

ന്യുസീലന്‍ഡിലെ സ്റ്റുവാര്‍ട്ട് ഐലന്‍ഡില്‍ ഒരു ഒറ്റപ്പെട്ട ബീച്ചില്‍ ചിലവഴിച്ച വൈകുന്നേരം. ലിസും സുഹൃത്തും തിരിച്ച് ക്യാമ്പിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു. പെട്ടെന്നാണ് തിരമാലയ്‌ക്കൊപ്പം എന്തോ ഇരച്ചുവരുന്നതായി കാണുന്നത്. തിമിംഗലങ്ങളുടെ ഒരു കൂട്ടമാണ് അതെന്ന് വൈകാതെ അവര്‍ തിരിച്ചറിഞ്ഞു. ഏതാണ്ട് നൂറ്റിയമ്പതോളം തിമിംഗലങ്ങളുണ്ടായിരുന്നു സംഘത്തില്‍.

തിരയ്‌ക്കൊപ്പം അബദ്ധത്തില്‍ കരയ്ക്കടിയുകയായിരുന്നു തിമിംഗലങ്ങളുടെ വലിയ സംഘം. തിമിംഗലങ്ങളും സ്രാവുകളുമെല്ലാം ഇത്തരത്തില്‍ കരയ്ക്കടിയുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമാണ്. കൂട്ടമായി കടലിലൂടെ പൊയ്‌ക്കൊണ്ടിരിക്കെ, ദിശ തെറ്റി കരയ്ക്കടിയുമ്പോള്‍ മരണം മാത്രമായിരിക്കും ഇവയുടെ ഏകവിധി. ഒന്നുകില്‍ കരയില്‍ കിടന്ന് വെള്ളം വാര്‍ന്ന് മരിക്കും. ഇല്ലെങ്കില്‍ തിരയടിക്കുമ്പോള്‍ തലയ്ക്ക് മുകളിലായി കാണുന്ന ദ്വാരത്തിലൂടെ വെള്ളം കയറി മരിക്കും. സ്വന്തം ഭാരം മൂലം മണലില്‍ നിന്ന് തിരിച്ച് തിരയ്‌ക്കൊപ്പം നീന്തി കടലിലെത്താനും ഇവയ്ക്കാവില്ല. 

 

 
 
 
 
 
 
 
 
 
 
 
 
 

Saturday night was the worst night of my entire life. 50kms into a 5 day tramp on the remote west coast of Stewart Island, we were wandering back to our camp at at sunset and came across hundreds of pilot whales becoming beached in the low surf. When we realized the horror of what we were seeing, we dropped everything and ran straight into the water. Desperately we grabbed their tails and pushed and yelled, before we got hammered by them thrashing around. It was useless - they were so big and heavy and the realization we could do nothing to save them was the worst feeling I’ve ever experienced. We were in a place with no people, no service, no help. @ju_riviera was a champion and took off running at 8:30pm in his wet sandy clothes and boots almost 15 kilometers back to a base hut up the bay where we knew there were DOC rangers working who would have a radio. He made it in 1.5 hours to raise the alarm, and I stayed with the whales til dark, sitting with them, dragging the smallest baby back in the water every few minutes before it would rebeach itself, and throwing water over the drier whales until my hands were numb from the water and wind. I’ll never forget their cries, the way they watched me as I sat with them in the water, how they desperately tried to swim but their weight only dug them deeper into the sands. My heart completely broke. When the realization there was no hope, it was almost dark, high tide was in the middle of the night and knowing this was one of the most remote places in New Zealand, I knew they would inevitable die. I sank to my knees in the sand screaming in frustration and crying, with the sound of dozens of dying whales behind me, utterly alone. It would take close to 1000 people to save them, more than double the whole population of Rakiura. The only positive bit was thanks to us alerting everyone, they were able to euthanize them shortly afterwards, and my heart hurts for the man who had that horrific job, and would have done anything to save them too. Otherwise it would have likely been days before anyone even knew the whales were there and a very long painful slow death for them all. I’ll never be the same after this.

A post shared by Liz Carlson☀️Young Adventuress (@youngadventuress) on Nov 26, 2018 at 11:03am PST

 

അപകടം മണത്ത ലിസും സുഹൃത്തും അവയെ രക്ഷപ്പെടുത്താനായി ഓടിയടുത്തെങ്കിലും, അവയുടെ ഭാരവും വലിപ്പവും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് ആരെയെങ്കിലും സഹായത്തിന് വിളിക്കാനായി ദ്വീപിനകത്തെ ഒറ്റപ്പെട്ട ജനവാസ കേന്ദ്രത്തിലേക്ക് സുഹൃത്ത് ജൂലിയന്‍ ഓടിപ്പോയി. അപ്പോഴും അവയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ലിസ്. 

നിസ്സഹായതയോടെ ജീവനും മരണത്തിനും ഇടയ്ക്ക് കിടന്ന് പിടയ്ക്കുന്ന തിമിംഗലങ്ങള്‍ക്ക് നടുവില്‍, അവയുടെ കരച്ചില്‍ കേട്ട് നില്‍ക്കാനേ തനിക്കായുള്ളൂവെന്ന് ലിസ് കുറിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ആളുകളെയും കൊണ്ട് സുഹൃത്ത് എത്തിയെങ്കിലും ഗുണമുണ്ടായില്ല. ആര്‍ക്കും അവയെ വലിച്ചെടുത്ത് തിരിച്ച് കടലിലേക്ക് വിടാനായില്ല. പിറ്റേന്ന് പകല്‍ വരെയും ശ്വാസം മാത്രം കഴിച്ചുകിടന്ന അവസാനത്തെ തിമിംഗലവും ചത്തു. 

'ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത രാത്രി'യെന്നാണ് ലിസ് ആ ഓര്‍മ്മയെ കുറിക്കുന്നത്. നിരവധി സാഹസികയാത്രകള്‍ നടത്തിയ ലിസ് തന്റെ യാത്രാനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്നതും പതിവാണ്. ലിസിന്റെ ഈ ഇന്‍സ്റ്റ പോസ്റ്റ് കൂടുതല്‍ ചര്‍ച്ചകള്‍ക്കും ഇടയാക്കുകയാണ്. 

എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ കരയ്ക്ക് വന്നടിയുന്നത്?

ലിസിന്റെ അനുഭവക്കുറിപ്പ് ഏറെ ഗൗരവമുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ കരയ്ക്ക് വന്നടിയുന്നതെന്ന ചോദ്യമാണ് കുറിപ്പ് വായിച്ച മിക്കവരും സ്വയം ചോദിച്ചത്. നേരത്തേ സൂചിപ്പിച്ചതുപോലെ ദിശ തെറ്റി ഒരു കൂട്ടം ഒന്നിച്ച് അബദ്ധത്തില്‍ കരയ്ക്കടിയുന്നതാണ് ഒരു കാരണം. 

 

എന്നാല്‍ അതുമാത്രമല്ല, കാലാവസ്ഥയിലെ വ്യതിയാനവും അസുഖകരമായ ആരോഗ്യവുമെല്ലാം ഇതിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടലിന്റെ ഭാവമാറ്റങ്ങളും ഇത്തരത്തില്‍ കടല്‍ ജീവികളെ ചതിക്കുമത്രേ. അപ്രതീക്ഷിതമായി കൂറ്റന്‍ തിരകള്‍ ഉണ്ടാകുമ്പോഴും സമാനമായ പ്രതിഭാസമുണ്ടാകുന്നു. ഇതൊന്നുമല്ലെങ്കില്‍ ഇര പിടിക്കാന്‍ ഇവയെ ഓടിക്കുന്ന ഏതെങ്കിലും ഭീമന്‍ വില്ലനാകാം ദുരന്തത്തിന് കാരണമാകുന്നത്. എന്നാല്‍ നൂറിലധികം തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിയുന്നുവെന്നത് വലിയ തീവ്രതയുള്ള പ്രശ്‌നമാണെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.