ശരീരത്തില്‍ ആന്‍റിബയോട്ടിക്കായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് മഞ്ഞള്‍പാല്‍. ദിവസേന മഞ്ഞള്‍പാല്‍ കഴിക്കുന്നത് പല അസുഖങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു. 150 മില്ലി പാലില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇട്ട് 15 മിനിട്ട് തിളപ്പിക്കുക. തുടര്‍ന്ന് തണുപ്പിച്ച ശേഷം കുടിയ്ക്കാവുന്നതാണ്. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമമാണ് മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍പ്പാലിനുള്ളിലെ ഘടകങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. മഞ്ഞള്‍പ്പാല്‍ ദിവസവും കുടിയ്ക്കുന്നത് സ്തനാര്‍ബുദം, കരള്‍, ചര്‍മ്മം, എന്നിവയുടെ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.

അള്‍സറിനും ആര്‍ത്രൈറ്റിസിനെയും പ്രതിരോധിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പാല്‍

പനിക്കും, ചുമയ്ക്കും, ജലദോഷത്തിനും ഉത്തമമാണ് മഞ്ഞള്‍പ്പാല്‍

വേദനസംഹാരിയായും മഞ്ഞള്‍പ്പാല്‍ പ്രവര്‍ത്തിക്കുന്നു. നടുവേദന ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍ നിത്യവും സേവിക്കാം.

മഞ്ഞള്‍പ്പാല്‍ ശരീരത്തിലെ ടോക്‌സിന്റെ അളവിനെ ഇല്ലാതാക്കുന്നു.

കരളിനെ ശുദ്ധീകരിക്കാന്‍ മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യത്തിനും ബലത്തിനും ഉത്തമമാണ് മഞ്ഞള്‍പ്പാല്‍

ആര്‍ത്തവം കൃത്യമായി വരുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പാല്‍.

ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പാല്‍.