Asianet News MalayalamAsianet News Malayalam

ചിലരില്‍ പ്രമേഹവും ക്യാന്‍സറിന്‍റെ ലക്ഷണമാകാമെന്ന് കണ്ടെത്തല്‍

  •  പ്രമേഹവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പഠനങ്ങള്‍ പുറത്തുവരുന്നുണ്ട്. 
Type 2 Diabetes Linked To Increased Risk Of Pancreatic Cancer

പ്രമേഹം വളരെ സാധാരണമായ ഒരു രോഗമായി മാറിയിട്ടുണ്ട്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രമേഹവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പഠനങ്ങള്‍ പുറത്തുവരുന്നുണ്ട്. 

ടൈപ്പ് 2 പ്രമേഹം പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാമെന്ന് പുതിയ പഠനം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് പഠനം പുറത്തുവിട്ടത്. 95% പ്രമേഹ രോഗികളിലും കാണപെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ് .സാധാരണയായി  35 വയസ്സിനു മുകളിൽ  ഉള്ളവർക്ക് ആണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത് . ഇന്സുലിന്റെ  ഉല്പാദന കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കപെദതെ ഇരിക്കുകയോ ചെയുമ്പോൾ ആണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് . രക്ത പരിശോധനയിലൂടെ ആണ്  പ്രമേഹ രോഗ നിർണയം  നടത്തുന്നത് . കൃത്യമായി രോഗനിര്‍ണയം നടത്തുകയാണ് ക്യാന്‍സറിനെ തടുക്കാന്‍ ചെയ്യേണ്ടത് . 


 

Follow Us:
Download App:
  • android
  • ios