പുരുഷന്മാര് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ബലാത്സംഗം എന്നു വിളിക്കും. എന്നാല്‍ സ്ത്രീകള്‍ ബലമായി പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ചാലോ? അടുത്ത കാലത്തായി ഇത്തരം വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്താണ്? ഈ വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. ലണ്ടനിലെ ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി സ്ത്രീകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പഠനവിധേയമാക്കിയത്. ബ്ലാക്ക്മെയില്‍, ഭീഷണി, കള്ളം, അപമാനിക്കല്‍ ഇങ്ങനെ പലതരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് പുരുഷന്മാരെ സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ആയുധങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. ഇത്തരമൊരു വിഷയത്തില്‍ ആധികാരികമായി നടക്കുന്ന ആദ്യപഠനമാണിതെന്നാണ് ഗവേഷകരുടെ വാദം. ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലെ സിയോഭാന് വിയറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ബ്രിട്ടനില്‍ പ്രായംകുറഞ്ഞ ആണ്‍കുട്ടികള്‍ ഇത്തരം പീഡനത്തിന് ഇരയാകുന്നുവെന്ന വാര്‍ത്തകള്‍ കൂടുതലായി വന്നുതുടങ്ങിയ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചത്. ഏഷ്യയില്‍നിന്ന് ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍നിന്ന് ഉപരിപഠനത്തിനായി ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും ഇത്തരം പീഡനത്തിന് ഇരയാകുന്നതായി പഠനസംഘം കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
