തൂങ്ങി കിടക്കുന്ന പോട്ടുകളിലാക്കിയും ക്രീപ്പർ പ്ലാന്റുകൾ വളർത്താൻ സാധിക്കും. ഒന്നിൽ കൂടുതൽ ക്രീപ്പർ പ്ലാന്റുകൾ ഇത്തരത്തിൽ വളർത്താം.

ലിവിങ് റൂമിനുള്ളിൽ ചെടികളെ വളർത്തുന്നത് ഏസ്തെറ്റിക് ലുക്കിന് വേണ്ടി മാത്രമല്ല വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കാനും അന്തരീക്ഷത്തെ ശാന്തമാക്കാനും കൂടെ വേണ്ടിയാണ്. അതേസമയം എല്ലാത്തരം ചെടികളും അലങ്കാരത്തിന് ഉപയോഗിക്കാൻ സാധിക്കില്ല. മുറിക്ക് അനുയോജ്യമായ ചെടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ക്രീപ്പർ പ്ലാന്റുകൾ വളർത്തുന്നത് ലിവിങ് റൂമിന് കൂടുതൽ ഭംഗി നൽകുന്നു. ഇങ്ങനെ ചെയ്ത് നോക്കൂ.

ക്രീപ്പർ പ്ലാന്റ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

പോത്തോസ്‌, ഇംഗ്ലീഷ് ഐവി, സ്ട്രിംഗ് പേൾസ് തുടങ്ങിയ ഇനം ചെടികൾ തെരഞ്ഞെടുക്കാം. വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടികളാണ് ഇവ.

ചുമരിൽ പറ്റിപ്പിടിച്ച് വളരണം

ചുമരിൽ പറ്റിപ്പിടിച്ച് വളരുന്ന രീതിയിൽ പ്ലാന്ററുകൾ ക്രമീകരിക്കണം. ഇത് സ്ഥലപരിമിതി ഉണ്ടാകാത്ത വിധത്തിൽ മനോഹരമായി ചെടികളെ വളർത്താൻ സഹായിക്കുന്നു.

വീടിനകം പച്ചപ്പാൽ നിറയും

തൂങ്ങി കിടക്കുന്ന പോട്ടുകളിലാക്കിയും ക്രീപ്പർ പ്ലാന്റുകൾ വളർത്താൻ സാധിക്കും. ഒന്നിൽ കൂടുതൽ ക്രീപ്പർ പ്ലാന്റുകൾ ഇത്തരത്തിൽ വളർത്താം. ജനാലയുടെ വശത്തായി ചെടികൾ വളർത്തുന്നത് കൂടുതൽ സ്വകാര്യത നൽകുന്നു.

ബുക്ക്ഷെൽഫ് അലങ്കരിക്കാം

ലിവിങ് റൂമിന് ഭംഗി ലഭിക്കാൻ മുറിയിൽ വെച്ചിരിക്കുന്ന ഷെൽഫുകളിലൂടെ ക്രീപ്പർ ചെടികൾ പടർത്തി വിടാം. ഇത് മുറിക്ക് പ്രകൃതിദത്തമായ ഭംഗി നൽകുന്നു.

സൈഡ് ടേബിൾ

കോഫിയും ചായയും ആസ്വാധിച്ച് കുടിക്കാൻ പറ്റുന്ന വിധത്തിൽ ടേബിളിനെ ഭംഗിയാക്കാൻ സാധിക്കും. ചെറിയ പോട്ടിൽ ടേബിളിൽ പടർന്ന് വളരുന്ന രീതിയിൽ ക്രീപ്പർ പ്ലാന്റ് വളർത്താം.

ചെടികൾ മിക്സ് ചെയ്യാം

ക്രീപ്പർ പ്ലാന്റുകൾക്കൊപ്പം മറ്റ് ചെടികൾ കൂടെ വളർത്തിയാൽ ലിവിങ് റൂമിന് കൂടുതൽ ഭംഗി ലഭിക്കുന്നു. സ്‌നേക് പ്ലാന്റ്, ഫേൺ, സക്കുലന്റ്‌സ് തുടങ്ങിയ തരം ചെടികൾ മിക്സ് ചെയ്ത് വളർത്താം. പല നിറത്തിലും വലിപ്പത്തിലുമുള്ള ചെടികൾ ഇന്ന് ലഭ്യമാണ്.

നന്നായി പരിപാലിക്കാം

വളർത്തുന്നതിനൊപ്പം ശരിയായ രീതിയിലുള്ള പരിപാലനവും ചെടികൾക്ക് ആവശ്യമാണ്. ക്രീപ്പർ പ്ലാന്റുകൾ പടർന്ന് പന്തലിക്കുന്നതുകൊണ്ട് തന്നെ കാടുപോലെ വളരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ചെടികൾ ആവശ്യത്തിനനുസരിച്ച് മുറിച്ച് മാറ്റാൻ ശ്രദ്ധിക്കണം.