ഒരു ചൈനീസ് വീഡിയോ പ്ലാറ്റ്ഫോമിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം 9 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്
ബെയ്ജിംഗ്: മേയ്ക്കപ്പിന് മുമ്പും ശേഷവും എന്ന തരത്തില്‍ ധാരാളം വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ലക്ഷക്കണക്കിന് പേരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ചൈനക്കാരിയായ ക്വി എന്ന പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം.
മേയ്ക്കപ്പിന് മുമ്പ് കാണിക്കുന്ന ക്വിയുടെ മുഖവും ശേഷം കാണിക്കുന്നതും തമ്മില്‍ വലിയ അന്തരമാണുള്ളത്. എങ്ങനെയാണ് മേയ്ക്കപ്പിലൂടെ ഒരു മേയ്ക്ക് ഓവര്‍ സാധ്യമാവുകയെന്ന് കൂടി ഈ വീഡിയോ കാണിക്കുന്നു.കൃത്രിമ മൂക്കും, പുരികവും, കണ്‍പീലികളുമെല്ലാം ഉപയോഗിച്ചാണ് മേയ്ക്കപ്പ് നടത്തുന്നത്.
ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ യോക്കുവിലാണ് ആദ്യമായി ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയകളും ഏറ്റെടുക്കുകയായിരുന്നു. ഇതിനോടകം 9 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.
