ജീവിതശൈലി രോഗങ്ങളെ അകറ്റി, ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ ദിവസേന കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് പുതിയ പഠനം പറയുന്നത്. ദിവസേനയുള്ള വ്യായാമം, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ദിപ്പിക്കുകയും ചെയ്യുമെന്ന് ന്യൂയോര്‍ക്കിലെ ബുഫലോ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. തലച്ചോറിലെ ജനിതകഘടനയെ അപഗ്രഥിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഡി2റിസപ്‌ടര്‍(ഡി2ആര്‍) എന്ന ജീനിന്റെ ഘടനയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. വ്യായാമത്തിലൂടെ ശരീര ഭാരം നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ ഈ ജീന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പനായോട്ടിസ് കെ താനോസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഓണ്‍കോടാര്‍ഗറ്റ് ഏജിങ് എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.