ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

എന്താണ് ക്യാന്‍സറിനുള്ള യഥാര്‍ത്ഥ കാരണം? മദ്യപാനം, പുകവലി, മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലം എന്നിവയൊക്കെ ക്യാന്‍സറിന് കാരണമാകുമെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. പല കാരണങ്ങള്‍ കൊണ്ടും കാന്‍സര്‍ വരാം. ഓരോരുത്തരിലും കാൻസർ ഓരോ രീതിയിലാകും വരിക. അതേസമയം ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ ചികിത്സിക്കാന്‍ സാധിക്കുന്ന രോഗമാണ് കാൻസര്‍.

കാൻസറിന്‍റെ പ്രധാന ലക്ഷണങ്ങൾ നോക്കാം
- ശരീരത്തിലെ മുഴകളും തടിപ്പുകളും ചില പാടുകളും
- ഉണങ്ങാത്ത വ്രണങ്ങൾ
- സ്തനങ്ങളിലെ മുഴകൾ വീക്കം
- മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
- മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
- വായിക്കുള്ളിൽ പഴുപ്പ് വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും മുറിവുകളും
- വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും
- മൂത്രത്തിലൂടെ രക്തം
- അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്.
