അബദ്ധമായ വിവാഹചിത്രങ്ങൾ ചിരിപ്പിച്ചു കൊല്ലും ഈ വീഡിയോ

വിവാഹ ദിനത്തിലെ മനോഹര നിമിഷങ്ങള്‍ എന്നും ഓര്‍മയില്‍ കാത്തു സൂക്ഷിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ആ സന്തോഷ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനായി എന്ത് സാഹസത്തിനു പുതുതലമുറ ഒരുക്കമാണ്. എന്നാൽ, ചിത്രീകരണം വന്‍ അബദ്ധമായി തീര്‍ന്നാല്ലോ? 

ഫോട്ടോഷൂട്ടിനിടയില്‍ വരനും വധുവിനും പറ്റിയ അബദ്ധങ്ങളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി വിതയ്ക്കുന്നത്. മനോഹരമായ പശ്ചത്തലങ്ങളില്‍ അല്പം സാഹസികമായി പോസ് ചെയ്യുന്ന വധു-വരന്മാര്‍ക്ക് പറ്റിയ അമളികളാണ് ദൃശ്യങ്ങളില്‍ ഉടനീളമുള്ളത്.