പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ അത്യാവശ്യമാണ്. എന്നാൽ അധികമായാൽ ആരോ​ഗ്യത്തെ ബാധിക്കും. 

പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാകും പിടിപെടുക. ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ അത്യാവശ്യമാണ്. എന്നാൽ അധികമായാൽ അത് ശരീരത്തെ ബാധിക്കാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദന്തരോഗങ്ങള്‍ പിടിപെടാം...

തടി കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. കെറ്റോ ഡയറ്റ്, സീറോ ഡയറ്റ്, ജിഎം ഡയറ്റ് ഇങ്ങനെ നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ആഹാരം ധാരാളം അടങ്ങിയതാണ് ഈ വക ഡയറ്റുകള്‍. ഈ ഡയറ്റ് പ്ലാനുകൾക്ക് ചില ദോഷവശങ്ങളുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ അളവില്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ്. അങ്ങനെ വരുമ്പോള്‍ ശരീരം ഉള്ളില്‍ നിന്നുതന്നെ കൂടിയ അളവില്‍ ഫാറ്റ് പിന്‍വലിക്കാന്‍ ആരംഭിക്കും. ഇതിന്റ ഫലമായി കെറ്റോണ്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിപ്പെടുന്നു. ഇത് വായ്‌നാറ്റത്തിനു കാരണമാകുകയും ചെയ്യും.

പൊണ്ണത്തടി ഉണ്ടാകും...

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ പൊണ്ണത്തടി ഉണ്ടാക്കാം. ചീസ്, മുട്ട, പാൽ, ഇറച്ചി എന്നിവ സ്ഥിരമായി കഴിക്കുന്നവർ ഒന്ന് ആലോച്ചിക്കുക ഇത്തരം ഭക്ഷണങ്ങൾ പൊണ്ണത്തടിയും മറ്റ് അസുഖങ്ങളും ഉണ്ടാക്കാം.

ക്ഷീണം, അലസത ഉണ്ടാകാം...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിത ക്ഷീണം ഉണ്ടാക്കാം. അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു. 

കൊളസ്ട്രോൾ കൂടാം...

 ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലിരോ​ഗമാണ് കൊളസ്ട്രോൾ. ശരീരത്തിൽ തങ്ങി നിൽക്കുന്ന ചീത്ത കൊളസ്ട്രോൾ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ കൂടുതലുള്ളവർ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.