മധ്യഭാഗത്ത് തുറന്ന്, അഗ്രങ്ങള്‍ അടഞ്ഞ രീതിയിലുള്ള ചുണ്ടുകള്‍ 

ദയാലുവായിരിയ്ക്കും ഇത്തരം ചുണ്ടിനുടമ. ജീവിതത്തില്‍ പുതിയ പരീക്ഷണങ്ങളും നടത്താന്‍ താല്പര്യം ഉള്ളയാള്‍. വളരെ ലൈവ് ആയിരിയ്ക്കും. ഇവരുടെ ഒപ്പം സമയം ചിലവഴിയ്ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടും.

അഗ്രഭാഗത്ത് തുറന്ന രീതിയില്‍ ഉള്ള ചുണ്ടുകള്‍

ഒരേ കാര്യങ്ങള്‍ തന്നെ ചെയ്ത് കൊണ്ടിരിയ്ക്കാന്‍ കഴിയാത്തവര്‍ ആണ് ഇവര്‍. പെട്ടെന്ന് ബോറടിയ്ക്കുന്നവര്‍. അതുകൊണ്ട് തന്നെ പ്രവര്‍ത്തന മേഖല പെട്ടെന്ന് മാറ്റിക്കൊണ്ടിരിയ്ക്കും

ചതുരാകൃതിയില്‍ ചുണ്ടുകള്‍

മറ്റുള്ളവരെ കെയര്‍ ചെയ്യുന്ന ആളുകള്‍. ഇവരോട് വിഷമങ്ങള്‍ പങ്കു വയ്ക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനും ആളുകള്‍ക്ക് താല്പര്യമുണ്ടാകും. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് ഇവര്‍.

വൃത്താകൃതിയില്‍ ചുണ്ടുകള്‍ 

സമാധാന കാംക്ഷികള്‍ ആണ് ഇവര്‍.മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകള്‍ അവരുടെ ആങ്ങിളില്‍ നിന്ന് നോക്കിക്കാണുന്ന ഇവര്‍ പ്രശ്നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കും.ധ്യാനം, യോഗ പോലെയുള്ള കാര്യങ്ങളില്‍ താല്പര്യം ഉള്ളവരാണ്.

ത്രികോണത്തിന്‍റെ ആകൃതിയിലുള്ള ചുണ്ടുകള്‍

നേതൃത്വ പാടവം ഉള്ളവരാണ്.മറ്റുള്ളവരുടെ കഴിവുകള്‍ മനസ്സിലാക്കാനും അവരെ ഒരു ടീമായി ഉയര്‍ത്തിക്കൊണ്ട് വരാനും കഴിയും.നല്ല കേള്‍വിക്കാരന്‍ ആണ്. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ മനസ്സുള്ളവര്‍.

പ്രത്യേകിച്ച് ഷേയ്പ്പ് ഇല്ലാത്ത ചുണ്ടുകള്‍

ഈ ആകൃതി പോലെ തന്നെ പ്രവചനാതീതമാണ്‌ സ്വഭാവവും.വളരെ ക്രിയേറ്റീവ് ആയിരിക്കും. മറ്റുള്ളവരുടെ നിയമങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം നിയമങ്ങള്‍ സൃഷ്ടിയ്ക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാര്‍.