കൈ നോക്കി മാത്രമല്ല കാല്‍ നോക്കിയും പറയാന്‍ കഴിയും നിങ്ങളുടെ ഭാവി. ഭാവിയില്‍ പണക്കാരനാകുമോ എന്നും പോലും ഇങ്ങനെ പറയാന്‍ കഴിയും എന്നാണ് ലക്ഷണശാസ്ത്രത്തെ ഉദ്ദരിച്ച് വിസ്പര്‍ ലൈഫ് മാഗസിനിലെ ലേഖനം പറയുന്നത്. ആ പ്രത്യേകതകള്‍ എങ്ങനെയെന്ന് നോക്കാം

തള്ളവിരലിനു മറ്റുവിരലുകളേക്കാള്‍ നീളം കൂടുതലുണ്ടെങ്കില്‍ ഉത്സാഹവും സര്‍ഗാത്മകതയുമുള്ളവരായിരിക്കും. എന്നാല്‍ ഇവര്‍ക്ക് ഒരു കാര്യത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രികരിക്കാന്‍ കഴിയില്ല. 

തള്ളവിരല്‍ മറ്റുവിരലുകളെക്കാള്‍ ചെറുതാണെങ്കില്‍ ഇവര്‍ക്ക് ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. തങ്ങളുടെ വാദങ്ങള്‍ മറ്റുള്ളവരേ കൊണ്ടു പറഞ്ഞു സമ്മതിപ്പിക്കാന്‍ ഇവര്‍ക്കു കഴിയും. 

രണ്ടാം വിരലിനാണു നീളം കൂടുതലെങ്കില്‍ നേതൃത്വഗുണം ഉള്ളവരും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമായിരിക്കും. 

മൂന്നാം വിരലിനു നീളം കൂടുതലാണ് എങ്കില്‍ ജോലിയില്‍ മിടുക്കരായിരിക്കും. ഏതു കാര്യത്തിലും പരിപൂര്‍ണ്ണത ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഈ വിരല്‍ ചെറുതാണെങ്കില്‍ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നവരും ജീവിതം ആസ്വദിക്കുന്നവരുമായിരിക്കും.

നാലാം വിരലിനു നീളമുണ്ടെങ്കില്‍ കുടുബത്തിന് ആദ്യ പരിഗണന നല്‍കുന്നവരായിരിക്കും. ഈ വിരലിനു വളവുണ്ടെങ്കില്‍ ഇവര്‍ക്കു വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചെറുതാണെങ്കില്‍ ഇവര്‍ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ ശ്രദ്ധ കൊടുക്കാത്തവരായിരിക്കും. 

ചെറിയ വിരലുകള്‍ മറ്റു എല്ലാവിരലുകളേക്കാള്‍ ചെറുതാണെങ്കില്‍ ഇവര്‍ ബാലിശമായ സ്വഭാവം ഉള്ളവരായിരിക്കും. സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കാത്തവരായിരിക്കും. എന്നാല്‍ ഇതു നാലാം വിരലില്‍ നിന്ന് അകന്നാണ് നില്‍ക്കുന്നതെങ്കില്‍ ഇവര്‍ ആകര്‍ഷകമായ വ്യക്തിത്വത്തിന് ഉടമയായിരിക്കും.