നിങ്ങളുടെ മുടിയുടെ സ്വഭാവം പറയും നിങ്ങളുടെ സ്വഭാവം

First Published 28, Mar 2018, 11:46 AM IST
what your hairstyle tells about you
Highlights
  • മുഖലക്ഷണവും, കൈരേഖകള്‍ ഒക്കെ നോക്കി സ്വഭാവം പ്രവചിക്കുന്ന രീതി പരിചിതമാണ്. എന്നാല്‍ മുടിയുടെ നീളം നോക്കി ഒരാളുടെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കുമോ, ആകുമെന്നാണ് ചൈനീസ് ലക്ഷണ ശാസ്ത്രം പറയുന്നത്

മുഖലക്ഷണവും, കൈരേഖകള്‍ ഒക്കെ നോക്കി സ്വഭാവം പ്രവചിക്കുന്ന രീതി പരിചിതമാണ്. എന്നാല്‍ മുടിയുടെ നീളം നോക്കി ഒരാളുടെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കുമോ, ആകുമെന്നാണ് ചൈനീസ് ലക്ഷണ ശാസ്ത്രം പറയുന്നത്.  നീളം കുറഞ്ഞ മുടി, നീളം കൂടിയ മുടി എന്നിവയെല്ലാം നോക്കി ഒരാളുടെ സ്വഭാവ ഗുണങ്ങളെ കണ്ടെത്താം എന്നാണ് വിശ്വാസം. പൊതുവായി കണ്ടുവരുന്ന നാല് തരം മുടികളെ അടിസ്ഥാനമാക്കി ചൈനീസ് ലക്ഷണ ശാസ്ത്രം സ്വഭാവത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്നാണ് വിസ്പര്‍ ലൈഫ് മാഗസിന്‍ പറയുന്നത്.

വളരെ നീളം കുറഞ്ഞ മുടി - ഇത്തരത്തിലുള്ളവര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും.ജീവിതത്തില്‍ എന്നും സന്തോഷം ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. പുതിയ കൂട്ടുകാര്‍, പുതിയ സൗഹൃദങ്ങള്‍ ഇങ്ങനെ സാമൂഹ്യ ബന്ധങ്ങള്‍ ഇവര്‍ വര്‍ദ്ധിപ്പിക്കും. ഇത്തരക്കാര്‍ക്ക് ബുദ്ധി ശക്തിക്ക് ചേരുന്ന രീതിയിലുള്ള ജോലിയായിരിക്കും ലഭിക്കുക. സ്വയം നിയന്ത്രണം ഇവര്‍ക്ക് നല്ലതു പോലെ ഉണ്ടായിരിക്കും. എന്നാല്‍ ചില സമയങ്ങളില്‍ എടുത്തുചാട്ടക്കാരായിരിക്കും ഇവര്‍.

ഷോള്‍ഡറിനു മുകളില്‍ വരെ മുടിയുള്ളവര്‍ - ജീവതം ജോലി സ്വകാര്യ ജീവിതം ഇവ രണ്ടും ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ മിടുക്ക് കാണിക്കും. മുഖം നോക്കാതെ ആരോടും എന്തും പറയാന്‍ ധൈര്യം കാണിക്കും. എന്നാല്‍ ഇത് ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തീരുമാനം എടുക്കും. ഒരു കാര്യത്തിലും ഭയം ഇത്തരകാരില്‍ ഉണ്ടാകില്ല. പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും നേരിടുന്നതിനും സാമര്‍ത്ഥ്യം കാണിക്കും. ചിന്തിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

ഷോള്‍ഡര്‍ വരെ നീളമുള്ള മുടി - ആണുങ്ങള്‍ ആണെങ്കില്‍ സ്ത്രീത്വത്തില്‍ അഭിമാനിക്കുന്നവരായിരിക്കും. സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരും മൃദുലമായ സ്വഭാവം ഉള്ളവരും ആയിരിക്കും ഇവര്‍. നിങ്ങളുടെ സ്വാഭാവിക സൗന്ദര്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങള്‍ ആകര്‍ഷകത്വം കൂടുതലായിരിക്കും. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും.

നീളമുള്ള മുടി - വളരെ ക്ഷമയുള്ളയാളും കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചെയ്യുന്നയാളും ആയിരിക്കും. സ്വപ്ന ജീവികളായിരിക്കും ഇവര്‍. പലപ്പോഴും ദീര്‍ഘകാല ബന്ധങ്ങളില്‍ വിജയം കാണുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഏത് കാര്യവും തിരഞ്ഞെടുക്കുന്നതില്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും ഇവര്‍. സാധ്യമല്ലെന്ന് കരുതുന്ന പല കാര്യങ്ങളും സാധ്യമാക്കി എടുക്കുന്നതിനും അതിലൂടെ ലക്ഷ്യം നേടുന്നതിനും ഇവര്‍ക്ക് കഴിയുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.


 

loader