ദക്ഷിണേന്ത്യക്കാരെ ഉത്തരേന്ത്യക്കാര്‍ എങ്ങനെയാണ് നോക്കുക്കാണുന്നത്? എന്തോ ഒരു അയിത്തം ഉത്തരേന്ത്യക്കാര്‍ തെക്കേഇന്ത്യക്കാരോട് കാട്ടാറുണ്ടെന്ന് അവിടെ പോയിവരുന്നവര്‍ പറയാറുണ്ട്. അതുകൊണ്ടാകണം ആദ്യമായി ഉത്തരേന്ത്യയിലേക്ക് പോകുന്ന ദക്ഷിണേന്ത്യക്കാര്‍ക്ക് ചില ടെൻഷനൊക്കെ മനസിൽ തോന്നാറുണ്ട്. എന്തൊക്കെയാണ് അത്തരം ടെൻഷനെന്ന് നോക്കാം...

1, താമസസ്ഥലം വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ചുറ്റുമുള്ളവര്‍ മദ്രാസികളെന്നോ മറ്റോ വിളിച്ച് അധിക്ഷേപിക്കുമോയെന്ന ഭയം

2, ഹിന്ദി സംസാരിക്കാൻ ബുദ്ധിമുട്ടിയാലോ, സംസാരിക്കാതിരുന്നാലോ ആക്രമിക്കപ്പെടുമോയെന്ന ഭയം

3, അരിയാഹാരം കഴിക്കാനുള്ള താൽപര്യത്തെ ഒപ്പമുള്ള ഉത്തരേന്ത്യക്കാര്‍ കളിയാക്കുമോയെന്ന ടെൻഷൻ

4, ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങള്‍ ഇഷ്‌ടമില്ലാതെ നിര്‍ബന്ധിക്കപ്പെട്ട് കഴിക്കേണ്ടിവരുമോയെന്ന ആശങ്ക

5, ജോലിക്ക് പോകാതിരിക്കുമ്പോള്‍ മുണ്ട് ധരിക്കാതെ പൈജാമ ധരിക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചുള്ള ആകുലത

6, ഇംഗ്ലീഷിൽ അഭിസംബോധന ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട്. അങ്കിള്‍ എന്ന് വിളിക്കാതെ ചാച്ചാജി എന്നുവിളിച്ച് ശീലിക്കേണ്ടിവരുന്ന അവസ്ഥ

കടപ്പാട്- ബസ്ഫീഡ്