ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്ന ആളാണോ നിങ്ങൾ. ജങ്ക് ഫുഡ് കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കും. ജങ്ക് ഫുഡ് കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കാമെന്നും പഠനങ്ങൾ പറയുന്നു.

ജങ്ക് ഫുഡ് കഴിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് . ജങ്ക് ഫുഡ് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ജങ്ക് ഫുഡ് കഴിക്കുമ്പോൾ നിരവധി അസുഖങ്ങളാകും പിടിപെടുക. ജങ്ക് ഫുഡ് കഴിക്കുന്നത് മയക്കുമരുന്നിനും പുകവലിക്കും തുല്യമാണെന്ന് പഠനം പറയുന്നു. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിലാണ് ജങ്ക് ഫുഡില്‍ നിന്നുള്ള മോചനം അത്ര എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നത്. 

ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഫുഡുകളൊക്കെ കഴിക്കുന്നവര്‍ പെട്ടെന്നൊരു ദിവസം നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുമെന്ന് പഠനം പറയുന്നു. ജങ്ക് ഫുഡ് കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാം. 

കുട്ടികൾക്ക് ഒരു കാരണവശാലും ജങ്ക് ഫുഡ് കൊടുത്ത് ശീലിപ്പിക്കരുത്. ജങ്ക് ഫുഡുകളായ പിസ്, സാന്‍വിച്ച്, ബർ​ഗർ പോലുള്ളവ ഒഴിവാക്കുക. ബേക്ക്ഡ് പൊട്ടറ്റോ, പാസ്ത, ചാട്ട് പോലുള്ള ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകരുത്. ജങ്ക് ഫുഡ് കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കാമെന്നും പഠനങ്ങൾ പറയുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ, അലസത എന്നിവ ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ഉണ്ടാകാം. ജങ്ക് ഫുഡ് ക്യാൻസറിന് കാരണമാകുന്ന ഭക്ഷണമാണെന്ന് ഫ്രെഡ് ഹച്ചിൻസൺ ക്യാൻസർ റിസർച്ച് സെന്ററിലെ ​ഗവേഷകർ പറയുന്നു.