എന്തുകൊണ്ടാണ് ഐസ്‌ക്രീം ഇഷ്‌ടമല്ല എന്നു പറയാന്‍ പലര്‍ക്കും സാധിക്കാത്തത്? മാധ്യമങ്ങളുടെ സ്വാധീനമാണ് ഐസ്‌ക്രീം പോലെയുള്ള ജങ്ക് ഫുഡിലേക്ക് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ അടുപ്പിക്കുന്നത്. ആകര്‍ഷകമായ പരസ്യങ്ങളാണ് ഐസ്‌ക്രീം ഉള്‍പ്പടെയുള്ള ജങ്ക് ഫുഡിന്റേതായി മാധ്യമങ്ങളില്‍ വരുന്നത്. നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടേണ്ടതെന്ന് ടിവി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ജങ്ക് ഫുഡ് ആരോഗ്യം മോശപ്പെടുത്തുന്നതിനെക്കുറിച്ച് അധികമാരും പറഞ്ഞുതരാറില്ല. ഇതിന്റെ സ്വാധീനത്തിലാണ്, പലരും പുതിയതരം ഭക്ഷണങ്ങള്‍ വിപണിയില്‍ എത്തുമ്പോള്‍, അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ജേര്‍ണല്‍ അപ്പറ്റൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.