Asianet News MalayalamAsianet News Malayalam

മുട്ടയുടെ എട്ട് ഗുണങ്ങള്‍ നോക്കാം

Why You Must Have Eggs Daily
Author
First Published Dec 28, 2017, 3:20 PM IST

ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്​. മുട്ടക്ക്​ പകരം വെക്കാൻ മുട്ടയല്ലാതെ മറ്റൊന്നില്ലെന്ന്​ വ്യക്​തം. ആരോഗ്യഗുണങ്ങളുടെ സംഭരണകേന്ദ്രം കൂടിയാണ്​ മുട്ട. ദൈനന്തിന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിലുള്ള എട്ട്​ ഗുണങ്ങൾ ഇവയാണ്​: 

Why You Must Have Eggs Daily

1. മികച്ച പ്രോട്ടീനി​ന്‍റെ ഉറവിടം

പ്രോട്ടീനിന്‍റെ സാന്നിധ്യം തന്നെയാണ്​ മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്​. പ്രോട്ടീൻ പേശികളുടെ കേടുപാടുകൾ തീർക്കുകയും രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറക്കാനും സഹായിക്കുന്നു. മുട്ടയിലെ മഞ്ഞക്കരു പേശി നിർമാണത്തെ സഹായിക്കുന്നു.

2. എല്ലുകളെ ബലപ്പെടുത്തും

വിറ്റാമിൻ ഡിയാൽ സമ്പുഷ്​ഠമാണ്​ മുട്ട. ഇതിന്​ പുറ​മെ ഫോസ്​ഫറസി​ന്‍റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലി​ന്‍റെയും നിർമാണത്തിന്​ സഹായിക്കും.   

Why You Must Have Eggs Daily

3. മസ്​തിഷ്​കത്തെ ഉത്തേജിപ്പിക്കുന്നു

വിറ്റാമിൻ ബിയുടെ മികച്ച ഉറവിടം ആണ്​ മുട്ട. ഇത്​  മികച്ച നാടീവ്യവസ്​ഥക്കും മസ്​തിഷ്​കത്തി​ന്‍റെ പ്രവർത്തനത്തിനും  സഹായകമാണ്​.  കൊളൈ​ന്‍റെ സാന്നിധ്യം ഒാർമശക്​തി വർധിപ്പിക്കാൻ സഹായിക്കുന്നു. ​പ്രോട്ടീൻ സാന്നിധ്യം മാനസിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും. 

Why You Must Have Eggs Daily

4. ആന്‍റി ഒാക്​സിഡന്‍റ് സാന്നിധ്യം

മുട്ടയിലെ ഉയർന്ന ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളുടെ സാന്നിധ്യം കണ്ണുകളുടെ സംരക്ഷണത്തിന്​ വഴിവെക്കുകയും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്​നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതി​ലെ അമിനോ ആസിഡി​ന്‍റെ സാന്നിധ്യം ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു.  

5. ഭാരക്കുറവിന്​ സഹായകം

ഉയർന്ന പ്രോട്ടീനി​ന്‍റെ അപൂർവമായ മികച്ച ഉറവിടമാണ്​ മുട്ട. പ്രോട്ടീൻ ദഹനത്തിന്​ കൂടുതൽ സമയമെടുക്കുന്നതിനാൽ വിശപ്പ്​ തോന്നിക്കുകയുമില്ല. 
കൊഴുപ്പിനെ തടയുന്ന വിറ്റാമിനുകളുടെ സാന്നിധ്യവും പ്രോട്ടീൻ സാന്നിധ്യവും അമിതഭാരം കുറക്കാൻ സഹായിക്കും. 

Why You Must Have Eggs Daily

6. പോഷണ പ്രവർത്തനങ്ങളെ സഹായിക്കുന്നു

ശരീരത്തിലെ പോഷണ പ്രവർത്തനങ്ങളെ മുട്ട സഹായിക്കുമെന്നാണ്​ കണ്ടെത്തലുകൾ. ദഹനസമയത്ത്​ മുട്ടയിൽ നിന്നുള്ള പ്രോട്ടീനുകൾ പെപ്​റ്റിഡൈസ്​ ആയി രൂപാന്തരപ്പെടുകയും അതുവഴി രക്തസമ്മർദം ക്രമീകരിച്ച്​ നിർത്തുകയും ​ചെയ്യപ്പെടും. 

7. കുറഞ്ഞ കലോറി

മുട്ടയിൽ കലോറിയുടെ അളവ്​ കുറവാണ്​. വലിയ മുട്ടയിൽ 78 കലോറിയേ അടങ്ങിയിട്ടുണ്ടാവുകയുള്ളൂ.

Why You Must Have Eggs Daily

8. നല്ല കൊളസ്​ട്രോളിനെ (എച്ച്​.ഡി.എൽ) ഉയർത്തും

ഉയർന്ന കൊളസ്​ട്രോൾ ഭക്ഷണങ്ങളിലാണ്​ മുട്ടയുടെ സ്​ഥാനം. എന്നാൽ  കൊളസ്ട്രോൾ സാന്നിധ്യം കാരണം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ല എന്നാണ്​ വിദഗ്​ദർ പറയുന്നത്​. രക്തത്തിലെ കൊളസ്ട്രോളി​ന്‍റെ അളവിൽ  പൂരിത കൊഴുപ്പ് (‘മോശം’ കൊഴുപ്പ്) അളവ് പരിശോധിക്കണം. മോശം കൊഴുപ്പ്​ ഉയർത്താൻ വഴിവെക്കുന്നത്​ മഞ്ഞക്കരുവാണ്​. അതിനാൽ അവ ഒഴിവാക്കി  ദിവസം രണ്ട്​  മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്​. 

Why You Must Have Eggs Daily
 

Follow Us:
Download App:
  • android
  • ios