Asianet News MalayalamAsianet News Malayalam

23 വര്‍ഷത്തിന് ശേഷം ലൈംഗികാവയവം സ്വന്തമാക്കിയ യുവതി

  • ബ്രസീലിയന്‍ സ്വദേശിയായ ജൂസിലൈന്‍ മരീനോ എന്ന പെണ്‍കുട്ടിക്കാണ് ജന്മനാ തന്നെ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഗര്‍ഭാശയ മുഖമോ ഒന്നും ഇല്ലായിരുന്നത്
Woman Born Without a Vagina Speaks Out About Rare Condition

റിയോ: ലൈംഗികാവയവം ഇല്ലാതെ 23 വര്‍ഷം ജീവിച്ച യുവതി ഒടുവില്‍ അത് സ്വന്തമാക്കി. ബ്രസീലിയന്‍ സ്വദേശിയായ ജൂസിലൈന്‍ മരീനോ എന്ന പെണ്‍കുട്ടിക്കാണ് ജന്മനാ തന്നെ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഗര്‍ഭാശയ മുഖമോ ഒന്നും ഇല്ലായിരുന്നത്.  കഴിഞ്ഞ വര്‍ഷം സിയറയിലെ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും മത്സ്യത്തിന്റെ തൊലികൊണ്ടുള്ള ലൈംഗികാവയവും ഇവരില്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തത്. 

തിലപ്പിയ എന്ന മത്സ്യത്തിന്റെ തൊലിയാണ് ഇതിനായി ഉപയോഗിച്ചത്. മൂന്നാഴ്ച ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് ജൂസിലൈന്‍ ആശുപത്രി വിട്ടത്. തന്‍റെ കുറവ് കൊണ്ട് ഒരു വേള ജീവിതം പോലും അവസാനിപ്പിച്ചാലോ എന്ന് തോന്നിയിരുന്നതായും ജൂസിലൈന്‍ പറയുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് ജൂസിലൈന്‍ ആശുപത്രി വിട്ടത്. 

തനിക്ക് ആരുമായും ഒരിക്കലും അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിയില്ലെന്ന വിഷമത്തിയാലിരുന്നു ഇവര്‍. രഹസ്യഭാഗം തുന്നിച്ചേര്‍ത്തതോടെ തന്‍റെ കാമുകനായ മാര്‍ക്കസ് സാന്റോസിനെ സന്തോഷിച്ചെന്നും ഈ ബ്രസീലുകാരി പറയുന്നു. ഒരു പരിപൂര്‍ണ്ണ സ്ത്രീയായി മാറിയതിന്‍റെ സന്തോഷത്തിലാണ് ജൂസിലൈന്‍.

Follow Us:
Download App:
  • android
  • ios