Asianet News MalayalamAsianet News Malayalam

ലഹരിമരുന്നുകള്‍ക്ക് കൂടുതലും അടിപ്പെടുന്നത് സ്ത്രീയോ പുരുഷനോ?

സ്ത്രീകളെ അപേക്ഷിച്ച് ലഹരിയുടെ ഉപയോഗം പുരുഷന്മാരില്‍ തന്നെയാണ് കൂടുതലുള്ളതെന്ന് നിസ്സംശയം പറയാം. ഇത് സാമൂഹികമായ നമ്മുടെ സാഹചര്യത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. ആണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും കൂട്ടുകാര്‍ക്കൊപ്പം കൂടാനുമെല്ലാമുള്ള സാധ്യതകള്‍ കൂടുതലാണല്ലോ...

women are more vulnerable in drug addiction
Author
Trivandrum, First Published Feb 11, 2019, 7:32 PM IST

പുതിയകാലത്തെ ജീവിതരീതികളില്‍ ലഹരിയുടെ ഉപയോഗവും സാധാരണവത്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മദ്യപാനത്തെക്കാള്‍ എത്രയോ മടങ്ങ് വലിയ അപകടങ്ങളെ വിളിച്ചുവരുത്താന്‍ പോന്ന തരത്തിലുള്ള ലഹരികളൊക്കെയാണ് യുവതലമുറ ഇന്ന് ഉപയോഗിക്കുന്നത്.

സ്ത്രീകളെ അപേക്ഷിച്ച് ലഹരിയുടെ ഉപയോഗം പുരുഷന്മാരില്‍ തന്നെയാണ് കൂടുതലുള്ളതെന്ന് നിസ്സംശയം പറയാം. ഇത് സാമൂഹികമായ നമ്മുടെ സാഹചര്യത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. ആണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും കൂട്ടുകാര്‍ക്കൊപ്പം കൂടാനുമെല്ലാമുള്ള സാധ്യതകള്‍ കൂടുതലാണല്ലോ, അതേസമയം പെണ്‍കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല.

എങ്കിലും മുമ്പത്തേക്കാള്‍ സ്ത്രീകള്‍ ലഹരി ഉപയോഗിക്കുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ലഹരിക്ക് അടിപ്പെടുന്ന കാര്യമാണെങ്കില്‍ ഞെട്ടിക്കുന്ന കണ്ടെത്തലാണ് പുതിയൊരു പഠനം നടത്തിയിരിക്കുന്നത്. സ്ത്രീകളാണത്രേ പുരുഷന്മാരെക്കാള്‍ അധികമായി ലഹരിക്ക് കീഴ്‌പ്പെടുന്നത്.

'ന്യൂറോ സൈക്കോഫാര്‍മക്കോളജി' എന്ന സയന്‍സ് പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. മദ്യത്തിന്റെ കാര്യത്തിലും സ്ത്രീകളില്‍ അമിതാസക്തി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. മദ്യം മാത്രമല്ല, മറ്റ് ലഹരികളുടെ കാര്യത്തിലും ഇതുതന്നെ അവസ്ഥ.

ഒരു തവണ ലഹരിക്ക് അടിപ്പെട്ട്, ചികിത്സയിലൂടെ അത് മാറ്റിയെടുത്താലും വീണ്ടും അതേ പ്രശ്‌നം നേരിടുന്ന ആളുകളുണ്ട്. ഇക്കാര്യത്തിലും സ്ത്രീകളാണത്രേ മുന്‍പന്തിയില്‍.

'ലഹരിക്ക് അടിപ്പെടുന്ന കാര്യത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും വിഷയം ഏറെ വ്യത്യസ്തമാണ്. താന്‍ ലഹരിക്ക് അടിപ്പെട്ടിരിക്കുന്നുവെന്ന് ആദ്യഘട്ടത്തില്‍ തന്നെ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ പിനനീട് വലിയ തോതിലുള്ള സങ്കീര്‍ണ്ണതകള്‍ ഉണ്ടായേക്കാം. ചികിത്സയും കൂടുതല്‍ ബുദ്ധിമുട്ടിലാകും'- യു.എസിലെ വാണ്ടര്‍ബില്‍ട്ട് യൂണിവേഴ്‌സിറ്റി അധ്യാപികയും ഗവേഷകയുമായ എറിന്‍ പറയുന്നു. ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളുടെ തലച്ചോറിനെ സാരമായി ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios