വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളാണെന്ന് ഇന്ത്യയില്‍ ഒരു വെബ്സൈറ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പുരുഷന്‍മാരും സ്‌ത്രീകളും ഇക്കാര്യം തുറന്നു സമ്മതിച്ചു. വിവാഹിതരായവരുടെ ഡേറ്റിങ് വെബ്സൈറ്റായ ഗ്ലീഡന്‍ ഡോട്ട് കോം ആണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്. ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക് വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതില്‍ ഒരു മടിയുമില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 34 മുതല്‍ 49 വരെ വയസ് പ്രായമുള്ള സ്‌ത്രീകളാണ് കൂടുതലും വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത്. വിവാഹേതര ബന്ധമുള്ള കാര്യം 88 ശതമാനം പേരും മറ്റാരുമായി പങ്കുവെയ്‌ക്കാറില്ല. എന്നാല്‍ എട്ടു ശതമാനം പേര്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പറയാറുണ്ട്. ജൂലൈ 19 മുതല്‍ 25 വരെ നടന്ന സര്‍വ്വേയില്‍ 3512 പുരുഷന്‍മാരും 3121 സ്‌ത്രീകളുമാണ് പങ്കെടുത്തത്.