ബംഗളൂരു :  ലോകമെങ്ങും മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് പ്രചാരമേറി വരുകയാണ്. ആര്‍ത്തവ നാളുകളിലെ പാഡുകളില്‍ നിന്നും വിപ്ലവകരമായ മാറ്റമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നാണ് പൊതുവില്‍ വിലയിരുത്തല്‍. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകളില്‍ നിന്നും അല്‍പ്പം കൂടി ഉയര്‍ന്ന പരീക്ഷണമാണ് പ്രമുഖ ബ്രാന്‍റായ ഇന്‍റിമിന എത്തുന്നത്. സിഗ്ഗി കപ്പുകളാണ് ഇന്‍റിമിന വിപണിയിലെത്തിച്ചിരിക്കുന്നത്.

ആര്‍ത്തവകാലത്ത് ലൈംഗികബന്ധം സാധ്യമാക്കുന്ന ആദ്യ മെന്‍സ്ട്രല്‍ കപ്പെന്ന അവകാശവാദവുമായാണ് സിഗ്ഗിയെ വിശേഷിപ്പിക്കുന്നത്. സിഗ്ഗി കപ്പ് യോനിക്കുള്ളില്‍ വെച്ച ശേഷം ഇന്‍റര്‍കോഴ്‌സ് നടത്താമെന്ന് കമ്പനി അവകാശപ്പെടുന്നു. കാലിഫോര്‍ണിയന്‍ കമ്പനിയായ ഫ്‌ളക്‌സാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍.

സാധാരണ മെന്‍സ്ട്രല്‍ കപ്പുകളില്‍ നിന്ന് വിഭിന്നമാണ് സിഗ്ഗി കപ്പുകള്‍. പരന്ന നാളമാണ് ഇതിന് ഇവ. സോപ്പുകൊണ്ട് വൃത്തിയായി കഴുകിയശേഷം ഇവ മടക്കി വജൈനല്‍ കനാലിന്‍റെ അറ്റത്തേക്ക് നീക്കിവെയ്ക്കുകയാണ് വേണ്ടത്. കപ്പ് ഇറങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ ഒരറ്റം ഉയര്‍ത്തിവെയ്ക്കാന്‍ ശ്രദ്ധിക്കണം.

അവിടെ കപ്പ് തുറന്നുനില്‍ക്കുകയും ആര്‍ത്തവരക്തം ശേഖരിക്കപ്പെടുകയും ചെയ്യും.ഈ സമയം വജൈനല്‍ കനാല്‍ സ്വതന്ത്രമായിരിക്കുന്നതിനാല്‍ ലൈംഗിക ബന്ധം സാധ്യമാക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നു. വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും കിട്ടുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.