ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഗിന്നസില്‍ ഇടംപിടിച്ചു. വസ്ത്രങ്ങളിലെ തുന്നല്‍പ്പണികള്‍ക്കു പേരുകേട്ട ഫ്രാന്‍സിലെ കൗഡ്രി നഗരത്തിലാണ് 26,559.71 അടി (8,095.40 മീറ്റര്‍) നീളമുള്ള വിവാഹ വസ്ത്രം നിര്‍മിച്ചത്. ഡൈനാമിക്ക് പ്രോജക്റ്റ്‌സ് എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മാണത്തിനു പിന്നില്‍.
രണ്ട് മാസം കൊണ്ടാണ് 15 തൊഴിലാളികള്‍ ചേര്‍ന്നാണ് ഈ നീളന്‍ വിവാഹ വസ്ത്രം നിര്‍മ്മിച്ചത്. ഫ്രാന്‍സില്‍ വെച്ചു നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് പ്രതിനിധികള്‍ കമ്പനിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. എ.എം.എഫ്. ടെലിത്തോണിന്റെ ധനശേഖരാര്‍ഥമാണ് ഇത്തരമൊരു ശ്രമമെന്ന് ഡൈനാമിക്ക് പ്രോജക്റ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി. വസ്ത്രത്തിന്റെ ചിത്രങ്ങള്‍ ഗിന്നസ് റെക്കോര്‍ഡിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എവറസ്റ്റ് പര്‍വതത്തെ മൂടിവയ്ക്കാന്‍ പറ്റുന്ന വിവാഹ വസ്ത്രം ഇതാ...' എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
