കാലുകള്‍ അടുപ്പിച്ചു കൈകള്‍ ശരീരത്തിന്റെ ഇരുവശങ്ങളിലായി ചേര്‍ത്ത് വെച്ച് തല നേരെയാക്കി, നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് നില്‍ക്കുക.

വൃക്ഷാസനം

കാലുകള്‍ അടുപ്പിച്ചു കൈകള്‍ ശരീരത്തിന്റെ ഇരുവശങ്ങളിലായി ചേര്‍ത്ത് വെച്ച് തല നേരെയാക്കി, നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് നില്‍ക്കുക.

ശ്വാസം ഉള്ളിലേക്ക് വലിച്ച് വലതു കാല്‍ മുകളിലേക്ക് ഉയര്‍ത്തി മുട്ട് മടക്കി ഇടത് തുടയോട് ചേര്‍ത്ത് പരമാവധി മുകളിലേക്ക് ചേര്‍ത്ത് വെക്കുക.

ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ശരീരം ബാലന്‍സില്‍ നിര്‍ത്തിയ ശേഷം ഇരു കൈകള്‍ കൂപ്പി നെഞ്ചോട് ചേര്‍ത്ത് പിടിക്കുക.

ശ്വാസം ഉള്ളിലേക്ക് വലിച്ച് കൂപ്പുകൈകള്‍ സാവധാനത്തില്‍ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക.

തല നേരെയാക്കി, ദൃഷ്ടി ഏകാഗ്രമാക്കി ശ്വാസം പിടിച്ചു നിര്‍ത്താവുന്നിടത്തോളം ഈ നിലയില്‍ തുടരാം.

ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് കാല്‍ താഴ്ത്തികൊണ്ടുവരിക അതോടൊപ്പം കൈകളും സാധാരണ നിലയിലേക്ക് കൊണ്ടുവരിക.

ഇടതുകാല്‍ ഉപയോഗിച്ച് ശരീരത്തിന്റെ മറുവശത്തേക്കും ഈ ആസനം ആവര്‍ത്തിക്കേണ്ടതാണ്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം തുടയിലെ മസിലുകള്‍, കാല്‍ മുട്ട്, കണങ്കാല്‍ എന്നിവയ്ക്കാണ് ഈ ആസനം ഏറ്റവും ഗുണം ചെയ്യുന്നത്. ശരീരത്തിലെ മൊത്തം നാഡീ ഞരമ്പുകള്‍ക്കും ശക്തി നല്‍കുന്നതാണ് വൃക്ഷാസനം.

ശ്വാസോച്ഛ്വാസം ക്രമപ്പെടുത്തി വിശ്രമാവസ്ഥയില്‍ എത്തിയിട്ട് വേണം ആസനം അവസാനിപ്പിക്കാന്‍.