1, ശ്വാസകോശ അണുബാധ
കുട്ടികള്‍ക്ക് ഏറെ ദോഷകരമായ വിഷപദാര്‍ത്ഥങ്ങള്‍ ടാല്‍കം പൗഡറില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള സില്‍ക്കേറ്റ്, അസ്‌ബെസ്റ്റോസ് ഘടകങ്ങള്‍ ശ്വാസകോശ രോഗങ്ങളും അണുബാധയും ഉണ്ടാക്കും. ടാല്‍കം പൗഡര്‍ ശ്വസിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ ഈ പ്രശ്‌നങ്ങളൊക്കെ അതിവേഗം പിടിപെടുകയും ചെയ്യും.
2, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും
പെണ്‍കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയഭാഗങ്ങള്‍ക്ക് സമീപം പൗഡര്‍ ഇട്ടുകൊടുക്കാറുണ്ട്. ഇത് പിന്നീട് കുട്ടി വളര്‍ന്നുവരുമ്പോള്‍, ത്വക്കിലെയോ ഗര്‍ഭാശയഭാഗത്തെയോ ക്യാന്‍സറിന് കാരണമാകുന്നതായാണ് വിദഗ്ദ്ധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ടാല്‍കം പൗഡറിന് പകരം എന്ത് ഉപയോഗിക്കണം?
കുട്ടികളുടെ ശരീരത്തില്‍ വിയര്‍പ്പ് പൊടിയാതിരിക്കാനാണ് മുഖ്യമായും പൗഡര്‍ ഇട്ടുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിഷകരമായ ടാല്‍കം പൗഡര്‍ ഒഴിവാക്കുമ്പോള്‍ പകരം എന്ത് എന്ന ചോദ്യം പ്രധാനമാണ്. ടാല്‍കം പൗഡറിന് പകരം കൂവ്വപ്പൊടി, ചോളപ്പൊടി എന്നിവ ഉപയോഗിക്കാവുന്നതാണെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലുള്ള അണുബാധയോ ത്വക്ക്‌രോഗ പ്രശ്‌നങ്ങളോ ഉണ്ടാക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
