ഹൃദയത്തിന്‍റെ ആരോഗ്യമാണ് നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യസ്ഥിതി നിര്‍ണ്ണയിക്കുന്നത്

ഹൃദയത്തിന്‍റെ ആരോഗ്യമാണ് നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യസ്ഥിതി നിര്‍ണ്ണയിക്കുന്നത്. ഹൃദയമിടിപ്പിലെ നേരിയ വ്യത്യാസം പോലും ദിവസേനയുള്ള ഒരു മനുഷ്യന്‍റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടു തന്നെ ഹൃദയത്തെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഹൃദയം സാധാരണ നിലയിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. അവയില്‍ പ്രധാനപ്പെട്ട എട്ടെണ്ണം ഏതൊക്കെയാണെന്നു നോക്കാം.

അമിതമായ തളര്‍ച്ച ഹൃദ്‌രോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

ത്വക്കില്‍ തടിപ്പുണ്ടാകുന്നതും അസ്വഭാവികമായ കുത്തുകളുണ്ടാകുന്നതും ശ്രദ്ധിക്കണം.

ഇടത്തേ തോളെല്ലിലെയും കൈയിലെയും വിട്ടുമാറാത്ത കടുത്ത വേദന. ഹാര്‍ട്ട് അറ്റാക്കിനു മുന്‍പ് ഈ വേദന അതികഠിനമാം വിധം അനുഭവപ്പെട്ടിട്ടുള്ളതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ത്വക്കില്‍ ചുമപ്പോ നീലയോ നിറം പടരുന്നത് ഹൃദ്‌രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്.

വിശപ്പില്ലായ്മയും തുടര്‍ച്ചയായ ഛര്‍ദ്ദിയും.

കാലും കാല്‍വണ്ണയും കാല്‍പാദവും നീരു വെക്കുന്നത്. ഹൃദയ ധമനികള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതിന്റെ ലക്ഷണമാണത്.

തുടര്‍ച്ചയായ ചുമ. അകാരണമായുണ്ടാകുന്ന ചുമ നിസ്സാരമായി തള്ളിക്കളയരുത്. ഹൃദയവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളുടെയും പ്രാഥമിക ലക്ഷണമാണത്.
സമ്മര്‍ദ്ദ പൂര്‍ണ്ണമായ ജീവിത ശൈലികള്‍ കാരണമുണ്ടാകുന്ന അമിതമായ ആകുലത.