വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത്. അമിതമാകുന്ന സോഡിയത്തെ മൂത്രത്തിലൂടെയാണ് വൃക്ക പുറന്തള്ളുന്നത്. ഇതിന് കഴിയാതാകുന്ന അവസ്ഥയുണ്ടായാലോ? 

രക്തസമ്മര്‍ദ്ദം പല സാഹചര്യങ്ങളില്‍ ഉയരാന്‍ ഇടയുണ്ട്. ജീവിതരീതികളിലെ തന്നെ പ്രശ്‌നം കൊണ്ടോ മറ്റെന്തെങ്കിലും അസുഖം മൂലമോ ഒക്കെയാകാം ഇത്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കുന്ന ഒരു കാരണത്തെ കുറിച്ചാണ് ഇനി പറയുന്നത്. 

ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമാകുന്നത്. ഇത് പലപ്പോഴും നമ്മുടെ ശ്രദ്ധയ്ക്കും ജാഗ്രതയ്ക്കുമെല്ലാം അപ്പുറത്തുണ്ടാകുന്ന ഒരു പ്രശ്‌നം കൂടിയാണ്. 

നമുക്കറിയാം, വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത്. അമിതമാകുന്ന സോഡിയത്തെ മൂത്രത്തിലൂടെയാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നു. 

എലികളെ ഉപയോഗിച്ച് ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് 'അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നത്. സിങ്കിന്റെ കുറവ് പരിഹരിക്കാന്‍ ഡയറ്റില്‍ ചില കരുതലുകള്‍ വരുത്തിയാല്‍ മതിയാകും. 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍...

1. പാര്‍സ്ലി ഇല, കര്‍പ്പൂരതുളസി
2. ജീരകം
3. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍
4. കടല്‍ ഭക്ഷണങ്ങള്‍
5. നട്ട്‌സ്
6. ഗോതമ്പ്
7. പച്ചപ്പയര്‍
8. മുട്ട