ഫ്ലോറിഡാ: മഴവിൽ വർണമുള്ള അപൂർവ്വയിനം പാമ്പിനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഫ്ലോറിഡാ ഒക്കല നാഷണൽ ഫോറസ്റ്റിലാണ് അപൂർവ്വയിനം പാമ്പിനെ കണ്ടെത്തിയത്. ഇത്തരത്തിലുള്ള പാമ്പിനെ 1969ൽ ഫ്ലോറിഡാ മാറിയോൺ കൗണ്ടിയിലാണ് കണ്ടെത്തിയിരുന്നുവെന്ന് ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അധികൃതർ പറഞ്ഞു.

 നാലടിയോളം നീളമാണ് പുതിയതായി കണ്ടെത്തിയ റെയ്ൻബോ പാമ്പിനുള്ളത്. ഇതു വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണ്. ഇത്തരത്തിലുള്ള പാമ്പുകളെ മറ്റ് വലിയ പാമ്പുകൾ വേട്ടയാടി ഭക്ഷണത്തിനു ഉപയോഗിക്കാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. റെയ്ൻബോ പാമ്പുകൾ കൂടുതൽ സമയവും  വെള്ളത്തിനടിയിലുള്ള ചെടികൾക്കിടയിൽ കഴിഞ്ഞു കൂടുകയാണ് പതിവെന്നും അധികൃതർ പറയുന്നു. 

ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി പ്രകാരം ശരാശരി മുതിർന്ന മഴവില്ല് പാമ്പിന് 3 അടി 6 ഇഞ്ച് നീളമുണ്ടാകുമെന്നാണ് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി വ്യക്തമാക്കുന്നത്.  5 അടി 6 ഇഞ്ച് ആണ് റെക്കോർഡ്. ഈൽ മോക്കസിൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ പാമ്പ് ഇടക്കാലത്ത് ജലനിരപ്പിലുണ്ടായ വ്യത്യാസം കാരണം  റോഡ്മാൻ റിസര്വോയറിൽ നിന്ന് കാട്ടിനുള്ളിലേക്ക് എത്തിപ്പെട്ടതാകാം എന്ന് ഗവേഷകർ കരുതുന്നു.