ഒരു അച്ഛന്‍ മകള്‍ക്ക് പിറന്നാള്‍ ആശംസിക്കുന്നത് ഇത്രയ്ക്ക് ചര്‍ച്ച ചെയ്യാന്‍ ഉണ്ടോ? അതിനൊരു കാരണം ബാലയുടെ വാക്കുകള്‍ തന്നെയാണ്. 

മകളുടെ പിറന്നാളിന് ആശംസകളറിയിച്ചുകൊണ്ടുളള നടന്‍ ബാലയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒരു അച്ഛന്‍ മകള്‍ക്ക് പിറന്നാള്‍ ആശംസിക്കുന്നത് ഇത്രയ്ക്ക് ചര്‍ച്ച ചെയ്യാന്‍ ഉണ്ടോ? അതിനൊരു കാരണം ബാലയുടെ വാക്കുകള്‍ തന്നെയാണ്. ജീവിതത്തില്‍ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാന്‍ സാധിച്ചതിന്‍റെ കാരണം മകളാണെന്നാണ് ബാല പറയുന്നത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ബാല മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചത്. 

'നമ്മള്‍ തമ്മിലുളള സ്നേഹം അനന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദുഷ്ടശക്തിക്കും നമ്മളെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്കുവെയ്ക്കണമെന്നുണ്ട്. എന്നാല്‍ എന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്‍റെ മാലാഖയ്ക്ക് എല്ലാ ആശംസകളും'- ബാല കുറിച്ചു. ഇത്തവണത്തെ ഓണം പ്രിയപ്പെട്ടതാണെന്നും മകള്‍ കൂടെയുണ്ടെന്നും ബാല തന്‍റെ ഫേസ്ബുക്കില്‍ നേരത്തെ കുറിച്ചിരുന്നു. 

അതേസമയം, മകളുടെ പിറന്നാല്‍ അമ്മ അമൃത ഗംഭീരമായാണ് ആഘോഷിച്ചത്. 'പാപ്പുവിന്‍റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിക്കുന്നത്'- ഗായിക അമൃത സുരേഷ് പറഞ്ഞു. പാപ്പു എന്ന വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോയും അമൃത പങ്കുവെച്ചിരുന്നു. 

View post on Instagram

2010ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷം നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞു. 

View post on Instagram


View post on Instagram
View post on Instagram
View post on Instagram