ശരീരഭാരം കുറയ്ക്കാൻ പാട് പെടുന്നവരാണ് അധികം പേരും. തടി കുറയ്ക്കാൻ ക്യത്യമായി ഡയറ്റ് നോക്കിയിട്ടും ഭാരം കുറയുന്നില്ല എന്ന് ചിലർ പറയാറുണ്ട്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ബോളിവുഡ് നടന്‍ കരണ്‍ വാഹി ‌‌‌ഇൻസ്റ്റാ​ഗ്രാമിൽ‌ പ്രചോദനാത്മകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. 'എന്റെ അമ്മയെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു...' എന്ന വരികളോടെയാണ് കരൺ കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

' 62 വയസുള്ള എന്റെ അമ്മ ശരീരഭാരം കുറച്ചത് പലർക്കും പ്രചോദനം തന്നെയാണ്. വെറും നാല് മാസം കൊണ്ടാണ് അമ്മ വീണ വാഹി 18 കിലോ കുറച്ചത്. അമ്മയ്ക്ക് ഹൈപ്പോതൈറോയിഡിസം ബാധിച്ചിട്ടുണ്ടായിരുന്നു. ശരീരത്തിലെ  ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ് ഇത്. ശരീരഭാരം കൂടുന്നതിന് ഇത് കാരണമാകുന്നു. അമ്മ പലർക്കും പ്രചോദനമാണ്...' കരൺ കുറിപ്പിൽ പറയുന്നു. 

ശരീരഭാരം കുറയ്ക്കാൻ സഹായിച്ച അമ്മയുടെ പോഷകാഹാര വിദ​ഗ്ധയോടും കരൺ നന്ദി പറ‍ഞ്ഞു. അമ്മ വീണയുടെ ഭാരം കുറഞ്ഞതിന് ശേഷമുള്ള ഫോട്ടോയും കരൺ പങ്കുവച്ചു. ' ശരീരഭാരം കുറയ്ക്കുന്നതിനായി അമ്മ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തി. ദിവസവും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. ധാരാളം വെള്ളം കുടിക്കുമായിരുന്നു' -  കരൺ പറഞ്ഞു‌.

ലോക്ക്ഡൗണില്‍ തടി കൂടാതിരിക്കാന്‍ ഇതൊന്ന് പരീക്ഷിക്കാം...