ഹിന്ദി സിനിമാ-സീരിയല്‍ നടനായ രാം കപൂര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രം കണ്ട് ആരാധകര്‍ ശരിക്കും അമ്പരന്നിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, അത്രമാത്രം മാറ്റമാണ് അദ്ദേഹത്തിന് സംഭവിച്ചത്. രാം കപൂര്‍ തന്നെയാണ് താന്‍ ശരീരഭാരം കുറച്ചു എന്ന കാര്യം ആരാധകരോട് വെളിപ്പെടുത്തിയത്. 

45-ാം വയസ്സിലും താന്‍ എന്നും രാവിലെ ജിമ്മില്‍ പോകാറുണ്ടെന്ന് രാം കപൂര്‍ പറയുന്നു.  അതിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. ദിവസവും 16 മണിക്കൂറോളം ഭക്ഷണം കഴിക്കാതെ ഇരിക്കുമെന്നും അദ്ദേഹം പറയുന്നു. അതാണ് തന്‍റെ ഡയറ്റും തടി കുറഞ്ഞതിന്‍റെ രഹസ്യവുമെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍ ഇടയ്ക്ക് വെള്ളം, കോഫി, ചായ തുടങ്ങിയവ കുടിക്കുമത്രേ. ഉച്ചയ്ക്കും വൈകുന്നേരം ഏഴിനും എട്ടിനും ഇടയിലുമാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. നിരവധി പേരാണ് രാമിന്‍റെ ഫോട്ടോയ്ക്ക്  കമന്‍റ്  ചെയ്തത്.