പുറത്തുവന്ന സൂചനകളെ ശരിവയ്ക്കും വിധത്തിലായിരുന്നു പരിപാടിയില്‍ വിജയുടെ പ്രസംഗവും. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ചും, പണം വാങ്ങി വോട്ട് ചെയ്യുന്നതിലെ അപകടത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തിയുമെല്ലാം വിജയ് സംസാരിച്ചത് വാര്‍ത്തകളിലും രാഷ്ട്രീയ ചര്‍ച്ചകളിലുമെല്ലാം ഇടം നേടി. 

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി നടൻ വിജയ് ആരാധകര്‍ നടത്തിയ പരിപാടി വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. താരം രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്നോടിയായുള്ള ആദ്യ പരിപാടിയാണിത് എന്ന നിലയിലാണ് സമ്മേളനം ശ്രദ്ധിക്കപ്പെട്ടത്. 

പുറത്തുവന്ന സൂചനകളെ ശരിവയ്ക്കും വിധത്തിലായിരുന്നു പരിപാടിയില്‍ വിജയുടെ പ്രസംഗവും. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ചും, പണം വാങ്ങി വോട്ട് ചെയ്യുന്നതിലെ അപകടത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തിയുമെല്ലാം വിജയ് സംസാരിച്ചത് വാര്‍ത്തകളിലും രാഷ്ട്രീയ ചര്‍ച്ചകളിലുമെല്ലാം ഇടം നേടി. 

ഇപ്പോഴിതാ പ്ലസ് ടു പരീക്ഷയില്‍ മുഴുവൻ മാര്‍ക്കോടെയും( 600/ 600) പാസായ വിദ്യാര്‍ത്ഥിനിക്ക് വിജയ് സമ്മാനിച്ച വജ്ര നെക്ലേസിന്‍റെ വിലയെ കുറിച്ചും ചെറിയ ചര്‍ച്ചകള്‍ വരികയാണ്. ഡിണ്ടിഗല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ അണ്ണാമലയാര്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ എസ് നന്ദിനിക്കാണ് വിജയ് അനുമോദനച്ചടങ്ങിനിടെ വേദിയില്‍ വച്ച് തന്നെ വജ്ര നെക്ലേസ് സമ്മാനിച്ചത്. 

ഇക്കാര്യം മൈക്കിലൂടെ അനൗണ്‍സ് ചെയ്തയുടൻ തന്നെ വലിയ കരഘോഷമായിരുന്നു സദസില്‍ ഉയര്‍ന്നത്. വിജയ് തന്നെയാണ് തന്‍റെ സ്പെഷ്യല്‍ സമ്മാനം മിടുക്കിയായ നന്ദിനിക്ക് നല്‍കിയത്. ഇതിന്‍റെ വീഡിയോകളില്‍ നേരിയ രീതിയില്‍ മാത്രമാണ് വിജയുടെ വിലപിടിപ്പുള്ള സമ്മാനമായ നെക്ലേസ് കാണാൻ സാധിക്കുന്നുള്ളൂ. അപ്പോള്‍ തന്നെ നന്ദിനിയുടെ അമ്മ ഈ നെക്ലേസ് മകളെ അണിയിക്കുകയും ശേഷം താരത്തിനൊപ്പം ഇവര്‍ കുടുംബസമേതം ഫോട്ടോയ്ക്കും വീഡിയോയ്ക്കുമെല്ലാം പോസ് ചെയ്യുകയും ചെയ്തു.

ഈ നെക്ലേസിന് പത്ത് ലക്ഷം രൂപയാണ് വിലയെന്നാണ് സൂചന. വജ്ര നെക്ലേസാണെന്ന് വേദിയില്‍ അനൗണ്‍സ് ചെയ്തിരുന്നു. ശേഷം പരിപാടിക്കായി ആകെ വിജയ് ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ് മാലയ്ക്ക് പത്ത് ലക്ഷം രൂപയാണ് വിലയെന്ന സൂചന ലഭിച്ചത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് നന്ദിനിയുടേത്. അച്ഛൻ മരപ്പണിക്കാരനാണ്. അമ്മ വീട്ടുകാര്യങ്ങള്‍ നോക്കുന്നു. ഒരുപക്ഷേ വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താകാം താരം ഇത്രയും വിലയുള്ളൊരു സമ്മാനം ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. 

വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനായി പന്ത്രണ്ട് മണിക്കൂറോളം വേദിയില്‍ നിന്ന താരം അളന്നുമുറിച്ച വാചകങ്ങളിലൂടെയാണ് തന്‍റെ രാഷ്ട്രീയ പ്രവേശത്തിനുള്ള സൂചനകള്‍ നല്‍കിയത്. ഒപ്പം തന്നെ കുട്ടികളോടും അവരുടെ മാതാപിതാക്കളോടും മറ്റും സ്നേഹത്തോടെയും കരുതലോടെയുമുള്ള പെരുമാറ്റത്തിലൂടെയും ആരാധകരുടെ ഇഷ്ടം ഇരട്ടിപ്പിക്കുകയും ചെയ്തു. 

വിജയ് നന്ദിനിക്ക് മാല സമ്മാനിക്കുന്ന വീഡിയോ...

Thalapathy Vijay Gift Diamond Necklace To Nandini For Scoring 600/600 🔥 - Education Award Ceremony

Also Read:- 'എന്റെ വോട്ടിന് മൂല്യം ഉണ്ടാകണമെങ്കിൽ നിങ്ങൾ രാഷ്ട്രീയത്തിൽ വരണം'; വിജയിയോട് വിദ്യാർത്ഥിനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News