താരപ്പകിട്ടിന് പുറമെ വ്യക്തിത്വം കൊണ്ടുകൂടി ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയാണ് ദീപിക പദുക്കോണ്‍. മുമ്പ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം അറിയിക്കാനായി താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയ അനുഭവത്തെക്കുറിച്ചെല്ലാം പരസ്യമായി പങ്കുവച്ച താരം കൂടിയാണ് ദീപിക. 

ഇപ്പോള്‍ പുതിയൊരു ക്യാംപയിനുമായാണ് ദീപിക രംഗത്തെത്തിയിരിക്കുന്നത്. ഉറക്കത്തിന്റെ പ്രാധാന്യം അറിയിക്കാനാണ് ഈ പുതിയ ക്യാംപയിന്‍. ഉറക്കം മടിയുടെ ലക്ഷണമാണെന്ന തരത്തിലുള്ള ചിന്തകള്‍ അബദ്ധമാണെന്നും ആരോഗ്യകരമായ ജീവിതത്തിന് ആഴത്തിലുള്ള, നീണ്ട ഉറക്കം അത്യാവശ്യമാണെന്നും വാദിക്കുന്നു ദീപിക. 

#AllSleepMatters എന്ന ഹാഷ്ടാഗോടുകൂടിയാണ് ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായ ഒരു റെസ്‌റ്റോറന്റ് ബോര്‍ഡിന്റെ ചിത്രമാണ് ദീപിക ക്യാംപയിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഉറക്കത്തെ കുറിച്ച് ഈ റെസ്റ്റോറന്റ് ബോര്‍ഡിലെഴുതിയിരിക്കുന്ന വാചകമാണ് ദീപികയെ ആവേശത്തിലാക്കിയിരിക്കുന്നത്. അതിനാലാകാം ഇത് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം ഉറക്കത്തിന് വേണ്ടിയുളള ക്യാംപയിന്‍ തുടങ്ങിയിരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

WORD!✌🏽

A post shared by Deepika Padukone (@deepikapadukone) on Jun 3, 2019 at 11:20pm PDT