Asianet News MalayalamAsianet News Malayalam

വെള്ളത്തിലിട്ട് കലക്കിയാല്‍ കലങ്ങുന്ന 'കവര്‍'; പരീക്ഷണവുമായി ജൂഹി ചൗള

പച്ചക്കറിച്ചെടികളുടെയും ചെറുമരങ്ങളുടെയും വേരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പ്രത്യേക തരം സഞ്ചികളെക്കുറിച്ചാണ് ജൂഹിയുടെ ട്വീറ്റ്. ഇന്തോനേഷ്യയിലെ ബാലി ദ്വീപിലാണ് നിലവില്‍ ഇത്തരം സഞ്ചികള്‍ പ്രചാരത്തിലുള്ളത്

actress juhi  chawla shares information about biodegradable bags
Author
Trivandrum, First Published Mar 28, 2019, 10:18 PM IST

പ്ലാസ്റ്റിക് നിരോധനം വാക്കുകളില്‍ മാത്രമൊതുങ്ങുകയും അനുനിദം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുണ്ടാകുന്ന പാരിസ്ഥിതി പ്രശ്‌നങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന് പകരം വയ്ക്കാവുന്ന തരത്തിലുള്ള സഞ്ചികളെക്കുറിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം ജൂഹി ചൗള. 

പച്ചക്കറിച്ചെടികളുടെയും ചെറുമരങ്ങളുടെയും വേരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പ്രത്യേക തരം സഞ്ചികളെക്കുറിച്ചാണ് ജൂഹിയുടെ ട്വീറ്റ്. ഇന്തോനേഷ്യയിലെ ബാലി ദ്വീപിലാണ് നിലവില്‍ ഇത്തരം സഞ്ചികള്‍ പ്രചാരത്തിലുള്ളത്. വെള്ളത്തിലോ മണ്ണിലോ ഒക്കെ വീണാല്‍ എളുപ്പത്തില്‍ നശിച്ചുപോകുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 

അത് പരീക്ഷിച്ച് സത്യം തന്നെയെന്ന് സമര്‍ത്ഥിക്കുകയാണ് ജൂഹി. ഇതിന്റെ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലും ഇത് പരീക്ഷിച്ചുകൂടായെന്ന് ജൂഹി ചോദിക്കുന്നു...

വീഡിയോ കാണാം...

 

Follow Us:
Download App:
  • android
  • ios